Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
ഉണ്ടാക്കിയിരുന്നത് . സഹോദരിമാരും അവളെ സ്വന്തം കുടുംബാംഗത്തെ പോലെ വരവേറ്റു . അവരുടെ സ്നേഹവും തന്നോടുള്ള പെരുമാറ്റവും കണ്ടപ്പോൾ ഷായുടെ ഉള്ളിൽ അതുവരെ ഉണ്ടായിരുന്ന ഭയാശങ്കകൾ വിട്ടൊഴിച്ചു . അല്ലെങ്കിലും ഋഷിയെ അവൾക്ക് വിശ്വാസം ആയിരുന്നു .. അവൻ തന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല .. എന്നിരുന്നാലും അവൻ തന്നെ ഏതുവിധത്തിലാണ് സ്നേഹിക്കുന്നതെന്ന് മാത്രം അവൾക്ക് സംശയമുണ്ടായിരുന്നു .. എന്നിരുന്നാലും അവളെ സൗഹൃദത്തെ ഇഷ്ടപ്പെട്ടിരുന്നു താനും
വീട്ടുകാരുമായി കുശലം പറച്ചിലും കാപ്പികുടിയും കഴിഞ്ഞു ഋഷി തങ്ങളുടെ കൃഷിസ്ഥലവും മറ്റും കാണിക്കുവാനായി അവളെയും കൂട്ടി ഇറങ്ങി . വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലൂടെ അവർ നടന്നു . വരമ്പിലൂടെ നടക്കുമ്പോൾ ഋഷി ഉത്സാഹത്തോടെ അവളുടെ കൈ പിടിച്ചു നടത്തി . ഒടുവിലൊരു കുളത്തിന്റെ അരികിലവർ ഇരുന്നു .
"' തും ഇത്നെ ..ജോ ... മുസ്‌കുരാ രഹെ ഹോ ... തും ഇത്നെ ..ജോ ... മുസ്‌കുരാ രഹെ ഹോ ... ക്യാ ഘം ഹൈ ജിസ്‌കോ ....ചുപാ രഹെ ഹോ . ക്യാ ഘം ഹൈ ജിസ്‌കോ ....ചുപാ രഹെ ഹോ . തും ഇത്നെ ..ജോ ... മുസ്‌കുരാ രഹെ ഹോ . "'' നീണ്ടു പരന്നു കിടക്കുന്ന ഗോതമ്പ് പാടത്തിന്റെ അരികിലെ കുളത്തിന്റെ കരയിലിരുന്നു ഗോതമ്പിന്റെ നിറമുള്ള അതിസുന്ദരിയായ ഷഹാനയെ നോക്കി ഋഷി പാടുവാൻ തുടങ്ങി ... പ്രുകൃതിപോലും നിശബ്ദമായി അവന്റെ സംഗീതത്തിൽ ലയിച്ചു നിന്നു , ഒരില പോലും ചലിക്കാതെ
പാട്ടും തീർന്നപ്പോഴും ഷഹാന അതിന്റെ മാധുര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു .
"' പാട്ടിഷ്ടമായില്ല
💬 Comments
View all comments