Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
എന്നാ ഇതിലെ പിടിച്ചേ .... ഒന്നാലോചിച്ചാൽ ഇതാ നല്ലത് ... മടുപ്പില്ല ... ഉദുമലെ കേറിയത് പിന്നെ നല്ല റോഡല്ലേ ...നൂറേ പിടിക്കാം .... അല്ല വണ്ടിയെടുത്തില്യോ ? ''
ഒന്നും മിണ്ടിയില്ല ... മുന്നിലത്തെ ഷട്ടർ മാത്രം പൊക്കിയിട്ടുണ്ട് ... ഗ്ളാസ്സിലൂടെ പിന്നോക്കമോടുന്ന തേയില ചെടികളെ നോക്കി ഇരുന്നു .
"'' സാറെ .... വാ ഒരു കാലി അടിക്കാം ... പതിനഞ്ചു മിനുട്ട് സമയമുണ്ട് "'
ഡ്രൈവറുടെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത് . നേരിയ നൂൽ മഴ ഉണ്ട് . അത് വക വെക്കാതെ മുന്നിലെ ചെറിയ ചായക്കടയിലേക്ക് ഓടി കയറി . വലിയ തിരക്കില്ല . ഉച്ച സമയം ആയതു കൊണ്ടാവാം . വൈകുന്നേരങ്ങളിൽ ആണ് മൂന്നാർ ടൗണിൽ സഞ്ചാരികൾ അധികം ... ഇപ്പോൾ എല്ലാവരും ഓരോ സ്ഥലങ്ങൾ കാണുന്ന തിരക്കിലാവും . അല്ലെങ്കിലും ഈ സമയം അധികം സഞ്ചാരികളും ഇല്ല ... ഇനി ഡിസംബർ ഇരുപതോടെ ആവും മൂന്നാർ നിറയുക .
ആവി പറക്കുന്ന ഡബിൾ സ്ട്രോങ്ങ് ചായ മുന്നിൽ വന്നു . കൂടെയൊരു ഏത്തക്ക ബജിയും . ചായയുടെ ചൂടും കടുപ്പവും ആസ്വദിച്ചു മെല്ലെ ഊതിയൂതി കുടിച്ചു . ഡ്രൈവറും കണ്ടക്ടറും ഇറങ്ങുന്നത് കണ്ടു ഞാൻ ഗ്ലാസ്സുമായി എഴുന്നേറ്റു .
"' പതിയെ മതി സാറെ .... ഇനീം അഞ്ചു മിനുട്ട് കൂടിയുണ്ട് "'
കോയമ്പത്തൂർ ..... അവിടെ വരെ ഒരു രൂപമായി ... അവിടെ നിന്നങ്ങോട്ട് ? അതോ വേറെ എവിടേക്കെങ്കിലുമോ ?' മനസിന്റെ ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ
💬 Comments
View all comments