Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
മടങ്ങുമ്പോൾ അവർ എല്ലാ രീതിയിലും ഒന്നായിരുന്നു ..ഒരു മനസ് രണ്ടു ശരീരം ... അല്ല ഒരു ശരീരം ..
"' ഷാഹി ..... വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നു 'അമ്മ "'
"' നീ വിളിച്ചപ്പോൾ ഞാൻ നിന്റെ കൂടെയുണ്ടെന്ന് പറഞ്ഞോ ?''
"" ഹ്മ്മ്മ് ..."'
"' ശ്ശൊ .."' അവൾ നാക്ക് കടിച്ചു .. ഋഷി അവളെ ഫ്‌ളാറ്റിലിറക്കാതെ നേരെ വീട്ടിലേക്കാണ് പോയത് ... കാർ വരുന്നത് കണ്ടതും 'അമ്മ കത്തെക്ക് പോകുന്നത് അവർ കണ്ടു ... അവരിറങ്ങി വന്നത് പ്രകാശം പരത്തുന്ന ഒരു നിലവിളക്കുമായി ആയിരുന്നു . തന്റെ കയ്യിലേക്ക് നീട്ടിയ ആ നിലവിളക്ക് വാങ്ങുമ്പോൾ ഷഹാന ഒന്നമ്പരന്നു . ഋഷിയുടെ അമ്മ അവളുടെ കൈ പിടിച്ചു അകത്തേക്ക് ആനയിച്ചു കൊണ്ട് പറഞ്ഞു
"" നിന്റെ കഴുത്തിലവൻ മിന്നു കിട്ടിയിട്ടില്ല എന്നേയുള്ളൂ ..... എന്റെ മരുമകൾ നീയാണ് ... നീയാണ് എന്റെ മകനും ഈ കുടുംബത്തിലും പ്രകാശം പരത്തുന്നവൾ "" ...................................
"' നീയെപ്പോ എത്തി ?'' കീബോർഡിൽ നിന്ന് വിരലുകൾ എടുത്തു നോക്കിയത് ഗ്രീഷ്മയുടെ മുഖത്തേക്കാണ് .
"' രാവിലെ .. .."'
"' എന്താ പടപ്പുറപ്പാടിനുള്ള കാര്യം ? ''
"' ഒന്നുമില്ല .... ജാൻസി റാണിയെ ഒന്ന് കാണണം എന്ന് തോന്നി ..എന്താ കുഴപ്പമുണ്ടോ ""' ഗ്രീഷ്മയുടെ മുഖം ഒന്ന് തുടുത്തു . ചുണ്ടിനു താഴത്തെ മറുകൊന്നു വിറച്ചോ ..... ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പിൻവാങ്ങിയതും ഞാൻ വീണ്ടും കമ്പ്യൂട്ടറിലേക്ക് ....
"'' ഫ്രീയാണേൽ ഇതൊന്നു നോക്ക് മാഡം ""
💬 Comments
View all comments