0%

Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.6K

.

"' എന്റെ ജന്മദിനം "'' മുല്ലപ്പൂ പല്ലുകൾ കാട്ടി അവൾ ചിരിച്ചു ..

"' മെനി മേനി റിട്ടേൺസ് ഓഫ് ദി ഡേ സ്വീറ്റി "' നുണക്കുഴിയിൽ നുള്ളി ഷഹാന ആ പെൺകുട്ടിക്ക് ആശംസകൾ അർപ്പിച്ചു . അവൾ ചിരിച്ചു കൊണ്ടടുത്ത ഫ്ലാറ്റിലേക്ക്

""' ഹേ ..... ഗോവിന്ദ് .....ഹേ ഗോപാൽ ... ഹേ ...... ഗോവിന്ദ് .....ഹേ ഗോപാൽ .. ഹേ ...... ഗോവിന്ദ് .....ഹേ ഗോപാൽ .. ഹേ ...... ദയാ ... ... നീധാന് "'''

വാതിലടക്കുന്നതിനു മുൻപേ കേട്ട ഗസലിന്റെ ഉറവിടം തേടി ഷഹാന പൊടുന്നനെ തിരിഞ്ഞു ....

"' ഹലോ "'' ആ കുട്ടിയുടെ റിങ് ടോൺ ആണ് ....

ശ്ശൊ ...അതൊന്നു കൂടി കേൾക്കുവാൻ പറ്റിയിരുന്നേൽ ...നല്ല ഗസൽ .. എപ്പോഴോ ..എവിടെയോ കേട്ടിട്ടുണ്ട് .. ഇത് വരെ കയ്യിൽ വന്നിട്ടില്ല ... ഇന്നൊന്നു തപ്പണം . അവൾ മനസ്സിലോർത്തു

"' ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ......."'' ഷഹാന ജഗത് സിംഗിന്റെ ഗസൽ മൂളി കുളിമുറിയിലേക്ക് നടന്നു ....

ഷഹാന പഠിപ്പിക്കുന്നത് സൈക്കോളജി ആണെങ്കിലും അവളുടെ ഓരോ ശ്വാസത്തിലും സംഗീതമാണ് . അതാണ് ആ ഗസൽ കേട്ടപ്പോൾ അവളെ അവിടെ പിടിച്ചു നിർത്തിയത് . ഇഷ്ടംപോലെ ഗാന ശേഖരം അവളുടെ കയ്യിലുണ്ട് ..കൂടുതലും ഗസലും ഫ്യുഷനും

കുളി കഴിഞ്ഞു ഇഷ്ടകളറായ പിങ്ക് സാരിയും ഉടുത്തു ഷഹാന ഫ്ലാറ്റ് പൂട്ടി വെളിയിലേക്കിറങ്ങി

നല്ലൊരു അവധി ദിവസമായിരുന്നു ... ആ അച്ചു വിളിച്ചെഴുന്നേൽപ്പിച്ചു

💬 Comments

View all comments