Chapter Title : പ്രകാശം പരത്തുന്നവൾ ഷഹാന [മന്ദന്‍ രാജാ]
കേൾക്കുവാൻ പറ്റിയിരുന്നേൽ ...നല്ല ഗസൽ .. എപ്പോഴോ ..എവിടെയോ കേട്ടിട്ടുണ്ട് .. ഇത് വരെ കയ്യിൽ വന്നിട്ടില്ല ... ഇന്നൊന്നു തപ്പണം . അവൾ മനസ്സിലോർത്തു
"' ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ......."'' ഷഹാന ജഗത് സിംഗിന്റെ ഗസൽ മൂളി കുളിമുറിയിലേക്ക് നടന്നു ....
ഷഹാന പഠിപ്പിക്കുന്നത് സൈക്കോളജി ആണെങ്കിലും അവളുടെ ഓരോ ശ്വാസത്തിലും സംഗീതമാണ് . അതാണ് ആ ഗസൽ കേട്ടപ്പോൾ അവളെ അവിടെ പിടിച്ചു നിർത്തിയത് . ഇഷ്ടംപോലെ ഗാന ശേഖരം അവളുടെ കയ്യിലുണ്ട് ..കൂടുതലും ഗസലും ഫ്യുഷനും
കുളി കഴിഞ്ഞു ഇഷ്ടകളറായ പിങ്ക് സാരിയും ഉടുത്തു ഷഹാന ഫ്ലാറ്റ് പൂട്ടി വെളിയിലേക്കിറങ്ങി
നല്ലൊരു അവധി ദിവസമായിരുന്നു ... ആ അച്ചു വിളിച്ചെഴുന്നേൽപ്പിച്ചു ഉള്ള ഉറക്കവും കളഞ്ഞു ... പക്ഷെ കണി കൊള്ളാം ...കൂടെ മധുരവും ... അടുത്ത ഫ്ളാറ്റുകളുമായി അധികം സംസർഗ്ഗം ഇല്ലാത്തതാണ് ...വല്ലപ്പോഴും ഇതേ പോലെ മനസിന്റെ കോണിൽ അല്പം സ്നേഹം ഉള്ളവർ പിറന്നാളിനോ അല്ലെങ്കിൽ മറ്റു വിശേഷപ്പെട്ട അവസരങ്ങളിലോ സ്വീറ്റോ മറ്റോ കൊണ്ട് വന്നു തരും ... പോഷ് ഏരിയയിൽ ഉള്ള ആ ഫ്‌ളാറ്റിൽ ആർക്കും ഒന്നിനും സമയമില്ലല്ലോ ... തങ്ങളെ തന്നെ ശ്രദ്ധിക്കാൻ .... ഓ !! ഇക്കയെ വിളിക്കാൻ മറന്നു ...ഷഹാന മൊബൈൽ എടുത്തു ഹസിന് ഡയൽ ചെയ്തു . റിങ് പോകുന്നുണ്ട് . വല്ല മീറ്റിങ്ങിലാവും ..കഴിഞ്ഞാലുടൻ വിളിക്കും .ഒരു സിവിൽ സർവീസ് ഓഫീസറുടെ തിരക്ക് ഷഹാനക്ക് നന്നായി അറിയാം ,രണ്ടു പേരും പരസ്പരം മനസിലാക്കി മനസിലാക്കി ജീവിക്കുന്നത് കൊണ്ട് ജീവിതം സന്തുഷ്ടം . ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോഴേ കാണുവാൻ പറ്റുകയുള്ളൂ എന്ന ചെറിയ ദുഃഖം ഒഴിച്ച് , .
നടക്കാമല്ലോയെന്നോർത്തപ്പോൾ വണ്ടിയെടുത്തില്ല .അല്പദൂരം നടന്നപ്പോൾ വഴിയരികിലെ മ്യൂസിക് സെന്ററിൽ നിന്നും രാവിലെ ആ പെൺകുട്ടിയുടെ മൊബൈലിൽ നിന്നും കേട്ട അതെ ഗസൽ ...ഷഹാനയുടെ കാൽപാദങ്ങൾ അറിയാതെ മ്യൂസിക് സെന്ററിനുള്ളിലേക്ക് ..... സി ഡി ഡ്രൈവിൽ നിന്നും ഒഴുകിയെത്തുന്ന ഗസൽ അവൾ കണ്ണടച്ച് നിന്നാസ്വദിച്ചു ...
""ഹേ ..... ഗോവിന്ദ് .....ഹേ ഗോപാൽ ... ഹേ ...... ഗോവിന്ദ് .....ഹേ ഗോപാൽ .. ഹേ ...... ഗോവിന്ദ് .....ഹേ ഗോപാൽ .. ഹേ ...... ദയാ ... ... നീധാന് ""
കടയിലെ തിരക്കോ ഷെൽഫുകളിലെ മറ്റു മ്യൂസിക് ആൽബങ്ങളോ അവളുടെ
💬 Comments
View all comments