Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
ഒരു പ്രത്യേക ചൂട് തന്റെ ശരീരത്തിലൂടെ പടരുന്നത് അവൻ അറിഞ്ഞു.
അവൻ വേദികയെ ഫോണിൽ വിളിച്ചു.
"വേദികേ, ഞാൻ എത്തി. വേഗം ഇറങ്ങ്."
.jpg)
അല്പം കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി വന്നു..
വീടിന്റെ ഗേറ്റ് പതുക്കെ തുറന്ന്, ആരും കാണാതെ പമ്മി പമ്മിയാണ് വേദിക വരുന്നത്. രാത്രിയുടെ ആ വെളിച്ചത്തിൽ അവളുടെ വേഷം ശശിയുടെ കണ്ണുകളെ മത്തുപിടിപ്പിച്ചു. ആകാശ നീല നിറത്തിലുള്ള, അരയ്ക്ക് അല്പം താഴെ വരെ മാത്രം നീളമുള്ള ഒരു ഫുൾ സ്ലീവ് ഷർട്ടാണ് അവൾ ധരിച്ചിരുന്നത്.
കൂടെ ഒരു ബഗ്ഗി പാന്റും. പാന്റിന്റെ മുട്ടുഭാഗം കീറിയിരുന്നു. അതിലൂടെ അവളുടെ വെളുത്ത കാൽമുട്ടുകൾ തെളിഞ്ഞു കാണാമായിരുന്നു.
അവൾ വേഗം വന്ന് വണ്ടിയുടെ മുൻസീറ്റിൽ കയറി ഇരുന്നു. ഒരു നെടുവീർപ്പിട്ടുകൊണ്ട് അവൾ പറഞ്ഞു:
"ഹോ, ഭാഗ്യം! ആരും അറിഞ്ഞില്യ. പോകാം ശശീ..."

ശശി വണ്ടി എടുക്കുന്നതിന് പകരം ആർത്തിയോടെ അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ നീല ഷർട്ടിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ശശിയുടെ നോട്ടം കണ്ട് വേദിക കൈവിരൽ ഒന്ന് ഞൊടിച്ചു.
വേദിക: "എന്താടാ ഇങ്ങനെ നോക്കുന്നത്? വണ്ടി എടുക്ക്."
ശശി: "നീ... നീ ഇതിട്ടിട്ടാണോ ഗന്ധർവ്വനെ കാണാൻ വരുന്നത്?"
വേദിക തന്റെ വേഷം ഒന്ന് നോക്കി, എന്നിട്ട് സംശയത്തോടെ ചോദിച്ചു: "എന്താ? അവിടെ സാരി ഉടുക്കണമെന്നുണ്ടോ?"
ശശി: "അങ്ങനെയൊന്നുമില്ല. പക്ഷേ..."
വേദിക: "പിന്നെന്താ പ്രശ്നം?"
ശശി (ഒരു കുസൃതി ചിരിയോടെ): "ഇതൊക്കെ കണ്ടിട്ട് എന്റെ കൺട്രോൾ തന്നെ പോകുന്നു. അപ്പൊ മൂപ്പരുടെ (ഗന്ധർവ്വന്റെ) അവസ്ഥ എന്താവുമെന്ന് അറിയില്ല!"
ഇതുകേട്ടതും വേദിക അവന്റെ തോളിൽ ബലമായി ഒരടി കൊടുത്തു.
"പോടാ അവിടുന്ന് തോന്ന്യാസം പറയാതെ! വേഗം വണ്ടി എടുക്ക്."
ശശി ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. രാത്രിയുടെ വിജനമായ റോഡിലൂടെ കാർ മുന്നോട്ട് കുതിച്ചു. ഏതാണ്ട് ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ തൃശൂരിലെ കാടിനോട് ചേർന്നുള്ള ഫോറസ്റ്റ് ഏരിയയിൽ എത്തിച്ചേർന്നു.
ചുറ്റും വന്മരങ്ങളും കാട്ടുപക്ഷികളുടെ കരച്ചിലും മാത്രം. തണുത്ത കാറ്റ് വണ്ടിക്കുള്ളിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു.
ശശിയുടെ ഉള്ളിൽ മൂപ്പൻ തന്ന മരുന്ന് പണി തുടങ്ങിയിരുന്നു.
അവന്റെ കണ്ണുകൾ ഇടയ്ക്കിടെ
💬 Comments
View all comments