0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 19.7K

കുസൃതി ചിരിയോടെ): "ഇതൊക്കെ കണ്ടിട്ട് എന്റെ കൺട്രോൾ തന്നെ പോകുന്നു. അപ്പൊ മൂപ്പരുടെ (ഗന്ധർവ്വന്റെ) അവസ്ഥ എന്താവുമെന്ന് അറിയില്ല!"

ഇതുകേട്ടതും വേദിക അവന്റെ തോളിൽ ബലമായി ഒരടി കൊടുത്തു.

"പോടാ അവിടുന്ന് തോന്ന്യാസം പറയാതെ! വേഗം വണ്ടി എടുക്ക്."

ശശി ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. രാത്രിയുടെ വിജനമായ റോഡിലൂടെ കാർ മുന്നോട്ട് കുതിച്ചു. ഏതാണ്ട് ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ തൃശൂരിലെ കാടിനോട് ചേർന്നുള്ള ഫോറസ്റ്റ് ഏരിയയിൽ എത്തിച്ചേർന്നു.

ചുറ്റും വന്മരങ്ങളും കാട്ടുപക്ഷികളുടെ കരച്ചിലും മാത്രം. തണുത്ത കാറ്റ് വണ്ടിക്കുള്ളിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു.

ശശിയുടെ ഉള്ളിൽ മൂപ്പൻ തന്ന മരുന്ന് പണി തുടങ്ങിയിരുന്നു.

അവന്റെ കണ്ണുകൾ ഇടയ്ക്കിടെ വേദികയുടെ മാറിലേക്കും കീറിയ പാന്റിലൂടെ കാണുന്ന അവളുടെ മുട്ടുകളിലേക്കും നീണ്ടുപോയി.

തൃശൂരിലെ ആ കൊടുംകാടിന്റെ അതിർത്തിയിൽ വണ്ടി നിന്നപ്പോൾ ചുറ്റും പടർന്നുനിൽക്കുന്ന നിശബ്ദത വേദികയെ വല്ലാതെ ഭയപ്പെടുത്തി.

മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റും ദൂരെയെവിടെയോ കേൾക്കുന്ന കാട്ടുപക്ഷികളുടെ കരച്ചിലും ആ അന്തരീക്ഷത്തിന് ഒരു നിഗൂഢത നൽകിയിരുന്നു.

വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ വേദിക ചുറ്റും കണ്ണോടിച്ചു. മനുഷ്യവാസമില്ലാത്ത ആ പ്രദേശം കണ്ടപ്പോൾ അവളുടെ ഉള്ളിൽ പേടി ഇരച്ചു കയറി.

വേദിക: "ശശീ... ഈ കാട്ടിനുള്ളിലാണോ നീ പറഞ്ഞ ആ അമ്പലം? ഇവിടെയൊക്കെ ശരിക്കും ഗന്ധർവ്വന്റെ അമ്പലം ഉണ്ടോ?"

ശശി വണ്ടി ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് വന്നു. അവന്റെ മുഖത്ത് ഒരു പ്രത്യേക ആത്മവിശ്വാസമുണ്ടായിരുന്നു.

ശശി: "ഇവിടെയല്ല വേദികേ, ആ കാണുന്ന മലമുകളിലാണ്. പണ്ട് എനിക്ക് വിവരവും ബോധവും ഇല്ലാത്ത പ്രായത്തിൽ അച്ഛന്റെ അനിയന് നല്ലൊരു പെണ്ണ് കിട്ടാൻ

💬 Comments

View all comments