Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
വിറയൽ അവൾക്ക് അനുഭവപ്പെട്ടു.
വേദിക സാവധാനം അവന്റെ മുഖത്തേക്ക് അടുത്തു. അവളുടെ ശ്വാസം അവന്റെ മുഖത്ത് തട്ടി. അവനെ ചുംബിക്കാനായി അവൾ തല കുനിച്ചു...
വേദികയുടെ ചുണ്ടുകൾ പുണ്യാളന്റെ ചുണ്ടുകളോട് അടുക്കാൻ വെറും ഇഞ്ചുകൾ മാത്രം ബാക്കി നിൽക്കെയാണ് ആ 'പ്രകമ്പനം' നടന്നത്!
പെട്ടെന്ന് പുണ്യാളന്റെ ശരീരം ഒന്ന് വിറച്ചു. അവന്റെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞു, കൈകാലുകൾ വലിഞ്ഞു മുറുകി.
അവൻ ഒന്നാഞ്ഞു തുമ്മിയത്തും അവനുള്ളിൽ ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയുടെ ആത്മാവ് പതിയെ പുറത്തേക്ക് വന്നു… പുണ്യാളന്റെ മുഖഭാവം പാടെ മാറി. അവന്റെ ചുണ്ടുകളിൽ ഒരു വല്ലാത്ത കോട്ടം വന്നു,
അവൻ വേഗത്തിൽ അവളെ തള്ളി നിലത്തേക്ക് ഇട്ടതും വെതു നിലത്തേക്ക് മറഞ്ഞു വീണു…
പുണ്യാളൻ (മുത്തശ്ശി): "മാറി നിക്കടി അങ്ങോട്ട്…
വേദിക : ആഹ്…..
പുണ്യാളൻ : ഇങ്ങനെയാണോടി നിന്നെ വളർത്തിയത്…??
കുട്ടി നിക്കറും ഇട്ടോണ്ട് ഉമ്മ വക്കാൻ നടക്കുന്നു അവള്….
വെതു : ഓഹ്…. എനിക്കിപ്പോ മനസ്സിലായില്ല ആ ശശി പറഞ്ഞപ്പോളും ഞാൻ വിശ്വസിച്ചിരുന്നില്ല.. ഇപ്പൊ എനിക്കെല്ലാം മനസ്സിലായടാ പട്ടി…
പുണ്യാളൻ : അച്ഛനും അമ്മേം വീട്ടിൽ ഇല്ലാത്ത സമയത്ത് കണ്ടവന്മാരെ വീട്ടിൽ വിളിച്ചു കയറ്റുന്നോടി…? നിനക്കൊന്നും ചോദിക്കാനും പറയാനും ആരുല്ലേ വീട്ടില്….? അവളുടെ കോലം നോക്ക്…ഹ്മ്മ്…..
വെതു : ദേ പുണ്യാളാ.. തോന്യവാസം വിളിച്ചു പറയല്ലേ…
വേദിക കോപത്തോടെ അവനോട് സംസാരിക്കുന്ന സമയമാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്.അതിൽ നിന്നും അവളുടെ അച്ഛനും അമ്മയും ഇറങ്ങിയപ്പോൾ അവൾ ജീവൻ പോയ പോലെയായി അവൾക്ക്…
വെതു : അയ്യോ…പുണ്യാളാ…
ദേ അച്ഛനും അമ്മേം…നീ പോയി…
അവൾ പറയാൻ വേണ്ടി തിരിഞ്ഞതും അവന്റെ പൊടി പോലും അവിടെ കണ്ടില്ല…അവൾ അമ്പരപ്പോടെ അവൻ എവിടെ എന്ന് നോക്കി…
വേദിക :ഇതെവിടെ പോയി…?
ഇതേ സമയം അച്ഛനും അമ്മയും വെപ്രാളത്തിൽ വാതിൽ തുറക്കാൻ വരുന്നു. പക്ഷെ അവർ ഡോറിൽ കൈ വക്കും മുമ്പ് തന്നെ പുണ്യാളൻ വാതിൽ തുറക്കുന്നത് അവളുടെ അച്ഛനും അമ്മയും അവനെ കണ്ട് ഞെട്ടുന്നതും കാണുന്നു…
അച്ഛൻ : ആരാടാ നീ…?
പുണ്യാളൻ : നീയാണോടാ ഇവളുടെ തന്താ..?
ഇതേ സമയം അവൾ താഴേക്ക് എത്തിയിരുന്നു.. തന്റെ അച്ഛന്റെ മുന്നിൽ നിൽക്കുന്ന അവനേ കണ്ട് അവളുടെ കിളി മുഴുവൻ പോയി…
പുണ്യാളൻ : ഇങ്ങനെയാണോടോ പെണ്ണുങ്ങളെ വളർത്തുന്നെ
“അച്ഛൻ : പിന്നെ എങ്ങനെയാട പിള്ളേരെ വളർത്തണ്ടേ…? നീ ആരാടാ നാറി….
💬 Comments
View all comments