0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8100

കാര്യങ്ങൾ വഷളാവുന്നത് കണ്ട വെതു അവന്റെ തലക്ക് ഒരു ഫ്ലവർ വെസ് വഴി അടിക്കുന്നു.. അതോടെ പുണ്യാളനും അവനുള്ളിലെ മുത്തശ്ശിയും അവിടെ തളർന്നു വീഴുന്നു…

ഇതേ സമയം അവന്റെ കൂട്ടുകാർ രണ്ടും വന്ന് പുണ്യാളനേ എടുത്തുകൊണ്ടു പോകുന്നു…

ഡി.എസ്.ക്യു പാർട്ടി ഓഫീസ് -

ഉച്ചസമയം

പാർട്ടി ഓഫീസിലെ വിജനമായ ആ മുറിയിൽ തലയ്ക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു വേദിക. തലേദിവസം രാത്രി സ്വന്തം വീട്ടിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അവൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുണ്യാളന്റെ ആ മാറ്റം, അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചുണ്ടായ നാണക്കേട്... എല്ലാം കൂടി ആലോചിച്ച് അവൾ തളർന്നിരുന്നു.

അവൾ ധരിച്ചിരുന്നത് ശരീരത്തോട് ചേർന്നുനിൽക്കുന്ന ഒരു നീല ബനിയനും നീല ജീൻസുമായിരുന്നു. ബെഞ്ചിൽ തളർന്നിരിക്കുമ്പോൾ അവളുടെ ആ വേഷം ശരീരത്തിന്റെ വശ്യത ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് അവളുടെ മൊബൈൽ ശബ്ദിച്ചത്. സ്ക്രീനിൽ 'പുണ്യാളൻ' എന്ന് തെളിഞ്ഞു കണ്ടതും അവളുടെ ദേഷ്യം ഇരട്ടിച്ചു. ഒട്ടും ആലോചിക്കാതെ അവൾ ആ കോൾ കട്ട് ചെയ്യുകയും പുണ്യാളനെ ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തു.

വേദിക (സ്വയം പിറുപിറുക്കുന്നു): "ഇനി നിന്റെ ഒരു ശബ്ദം പോലും എനിക്ക് കേൾക്കണ്ട. നശിച്ചവൻ... എല്ലാം നശിപ്പിച്ചു!"

അപ്പോഴാണ് ശശി പതുക്കെ അങ്ങോട്ട് കടന്നുവന്നത്. വേദിക ഇരിക്കുന്ന രീതിയും അവളുടെ വേഷവും കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം പടർന്നു. അവൾക്കരികിൽ ഇരിക്കുമ്പോൾ അവളുടെ ശരീരത്തിൽ നിന്നും മുല്ലപ്പൂവിന്റെ നേർത്ത സുഗന്ധം ശശിയുടെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചു കയറി.

അവൾ ബെഞ്ചിൽ ഇരിക്കുന്നതുകൊണ്ട് അവളുടെ ഇടുപ്പിന്റെ ഭാഗം അല്പം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. ശശി അത് ആർത്തിയോടെ ഒന്ന് നോക്കി, പിന്നെ പെട്ടെന്ന് ഗൗരവം നടിച്ചു.

ശശി: "വേദികേ... നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? ആ പുണ്യാളനെ നീ ഒന്നുകൂടി അന്വേഷിക്കേണ്ടേ? ഞാൻ പറഞ്ഞില്ലേ അവൻ ശരിയല്ലെന്ന്."

വേദിക അവനെ ഒന്ന് നോക്കി.

വേദിക: "എനിക്കൊന്നും അറിയില്യ ശശീ... നീ പറഞ്ഞത് അന്ന് ഞാൻ വിശ്വസിച്ചില്യ. പക്ഷേ ഇന്നലെ..." അവൾ ഒന്നു നിർത്തി. "

ഇന്നലെ ഞാൻ അവനെ വീട്ടിലേക്ക് വരുത്തി പരീക്ഷിച്ചു നോക്കിയതാ. പക്ഷേ എല്ലാം കുളമായി. എനിക്കിപ്പോ ഒന്നിനും പറ്റില്യ... മനസ്സ് ആകെ മടുത്തു."

ശശി പതുക്കെ അവൾക്ക് അരികിലേക്ക് നീങ്ങിയിരുന്നു. ആശ്വാസം പകരുന്ന രീതിയിൽ അവളുടെ തോളിൽ കൈ വെക്കാൻ അവന് തിടുക്കമുണ്ടായിരുന്നു. എരിയുന്ന തീയിൽ എണ്ണയൊഴിച്ച് അവളെ പുണ്യാളനിൽ നിന്ന് എന്നെന്നേക്കുമായി അകറ്റുക

💬 Comments

View all comments