0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8402

മുന്നോട്ട്  പോയി… അവളുടെ കണ്ണുകൾ മറ്റൊന്നിൽ ഉടക്കിയത്. ആൽമരത്തിന്റെ ചില്ലകൾക്കിടയിലൂടെ ദൂരെയായി ഒരു പഴയ നിർമ്മിതി അവൾ കണ്ടു. കൗതുകം തോന്നിയ വേദിക പതിയെ അങ്ങോട്ട് നടന്നു.

തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്ന ശശി അവൾ പോകുന്നത് ശ്രദ്ധിച്ചില്ല. തന്റെ കയ്യിലുള്ള മരുന്നിന്റെ ശക്തിയും അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയും വെച്ച് അപ്രതീക്ഷിതമായി അവൾക്കൊരു 'ഫ്രഞ്ച് കിസ്സ്' നൽകി കാര്യങ്ങൾ തന്റെ വഴിക്ക് കൊണ്ടുവരാനായിരുന്നു അവന്റെ പ്ലാൻ. അവൻ പതുക്കെ കണ്ണുതുറന്ന് അവളെ ചുംബിക്കാനായി തിരിഞ്ഞപ്പോൾ അവിടെ വേദികയെ കണ്ടില്ല!

ശശി പരിഭ്രമത്തോടെ ചുറ്റും നോക്കി

. "വേതു…. വേതു…... നീ എവിടെയാ?"

അല്പം ദൂരെ ആ പഴയ കൽമണ്ഡപത്തിന് അടുത്ത് അവൾ നിൽക്കുന്നത് കണ്ടപ്പോൾ ശശിക്ക് ആശ്വാസമായി. അവൻ പതിയെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.

അതൊരു പഴയ കാലത്തെ നിർമ്മിതിയായിരുന്നു.

ചുവരുകളില്ലാത്ത, നാല് ഭാഗത്തും കൊത്തുപണികളോടു കൂടിയ കൽത്തൂണുകൾ മാത്രമുള്ള ഒരു കൽമണ്ഡപം. അതിന്റെ മേൽക്കൂരയും പൂർണ്ണമായും കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കം ആ കല്ലുകളിൽ തെളിഞ്ഞു കാണാമായിരുന്നു. മണ്ഡപത്തിന് തൊട്ടടുത്തായി പായൽ പിടിച്ചതും എന്നാൽ മനോഹരവുമായ ഒരു താമരക്കുളവും ഉണ്ടായിരുന്നു. പുലർകാലത്തെ വെളിച്ചത്തിൽ ആ താമരക്കുളത്തിലെ ഇളം കാറ്റും ആ മണ്ഡപത്തിന്റെ നിഗൂഢതയും വേദികയെ വല്ലാതെ ആകർഷിച്ചു.

അവൾ ആ മണ്ഡപത്തിന്റെ ഒരു തൂണിൽ തൊട്ടുനിൽക്കുകയായിരുന്നു. അവളുടെ നീല ഷർട്ടും കീറിയ ബഗ്ഗി പാന്റും ആ പഴയ കൽമണ്ഡപത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമാ സീൻ പോലെ തോന്നിപ്പിച്ചു. ശശി അവളുടെ പിന്നിലെത്തി. ആ നിശബ്ദതയും വശ്യതയും തന്റെ ലക്ഷ്യത്തിലേക്ക് അടുക്കാൻ പറ്റിയ സാഹചര്യമാണെന്ന് അവൻ ഉറപ്പിച്ചു.

ശശി (പതിഞ്ഞ സ്വരത്തിൽ): "ഇതൊക്കെ പണ്ട് രാജാക്കന്മാരുടെ കാലത്ത് ഉണ്ടാക്കിയതാണെന്നാ പറയപ്പെടുന്നത്. ഇവിടുത്തെ ഈ താമരക്കുളത്തിന് ഒരു പ്രത്യേകതയുണ്ട്..."

ശശിയുടെ ശബ്ദം കേട്ട് വേദിക അവനെ നോക്കി. അവളുടെ കണ്ണുകളിൽ തളർച്ചയും ഒരു പ്രത്യേക വികാരവും കലർന്നിരുന്നു. ശശി അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്നു നിന്നു.

കൽമണ്ഡപത്തിന്റെ തണുത്ത കരിങ്കൽ തൂണുകളിൽ തലോടി നിന്ന വേദികയുടെ ഉള്ളിൽ, മൂപ്പൻ നൽകിയ മരുന്നിന്റെ ലഹരി അപ്പോഴും ഒരു കനൽ പോലെ

💬 Comments

View all comments