Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
ബാഗ് മുറുക്കിപ്പിടിച്ച്, ആ കൽമണ്ഡപത്തിന്റെ പടവുകൾ ഇറങ്ങി മഴയത്ത് വേഗത്തിൽ നടക്കാൻ തുടങ്ങി. ശശി പകച്ചുപോയി. അവൻ ആ മണ്ഡപത്തിൽ സ്തംഭിച്ചു നിന്നു.
മുരുകൻ മൂപ്പന്റെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി: "അവളുടെ ഉള്ളിൽ നീ ഒരു കാമ മൂഡ് ഉണ്ടാക്കിയാൽ മാത്രമേ ഈ മരുന്ന് പണി തുടങ്ങൂ. പക്ഷേ അവൾക്ക് സ്വയം നിയന്ത്രണമുണ്ടെങ്കിൽ അതിൽ നിന്ന് പിൻവാങ്ങാൻ അവൾക്ക് കഴിയും."
ശശി (സ്വയം പിറുപിറുക്കുന്നു): "ഇവൾക്ക് ഇത്രയ്ക്ക് കൺട്രോൾ ഉണ്ടോ? എന്റെ പ്ലാനുകളെല്ലാം തകരുകയാണോ?"
അവൻ പെട്ടെന്ന് സമനില വീണ്ടെടുത്തു.
"വേതു... നിൽക്ക്! ഒറ്റയ്ക്ക് പോയാൽ നിനക്ക് വഴി തെറ്റും. വെതു... പോവല്ലേ, ഞാനുമുണ്ട്!"
എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവൻ അവൾക്ക് പിന്നാലെ ഓടാൻ തുടങ്ങി.
അപ്പോഴാണ് ആ പ്രകൃതി അതിന്റെ ഭീകരരൂപം പുറത്തെടുത്തത്. ആകാശം രണ്ടായി പിളരുന്നത് പോലെ ഒരു ഭീകരമായ ഇടിമുഴക്കം. തൊട്ടുപിന്നാലെ സർവ്വതിനെയും ചാരമാക്കാൻ കെൽപ്പുള്ള ഒരു വെള്ളി വെളിച്ചം പോലുള്ള മിന്നൽ പിണർ നേരെ വന്ന് ശശിയുടെ ദേഹത്ത് പതിച്ചു.
ശശി: "അയ്യോ...!!!"
അവന്റെ നിലവിളി കാടിനെ നടുക്കി. മിന്നലിന്റെ ആഘാതത്തിൽ ശശിയുടെ ശരീരം വായുവിൽ ഉയർന്നു പൊങ്ങി, മണ്ഡപത്തിന് തൊട്ടടുത്തുള്ള ആ താമരക്കുളത്തിന്റെ ആഴങ്ങളിലേക്ക് തെറിച്ചു വീണു. വെള്ളത്തിൽ വലിയൊരു പ്രകമ്പനം ഉണ്ടായി.
വേദിക ഭയത്തോടെ തിരിഞ്ഞു നോക്കി. മിന്നലേറ്റ ശശി കുളത്തിലേക്ക് വീണത് കണ്ട് അവൾ വിറച്ചുപോയി. ദേഷ്യമൊക്കെ മറന്ന് അവൾ ഓടി കുളത്തിനടുത്തേക്ക് ചെന്നു. പക്ഷേ കുളത്തിലെ കലങ്ങിയ വെള്ളത്തിൽ ശശിയുടെ പൊടിപോലും കാണാനില്ലായിരുന്നു. അവൻ കുളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയിരുന്നു.
വേദിക (കരഞ്ഞുകൊണ്ട്): "ശശീ... ശശീ... എവിടെയാടാ നീ? ശശീ..."
അവൾ പലതവണ ആർത്തുവിളിച്ചു. പക്ഷേ മറുപടിയായി കാറ്റിന്റെ ഓരിയിടൽ മാത്രം കേട്ടു. പെട്ടെന്ന് കാറ്റിന്റെ വേഗത വർദ്ധിച്ചു. മഴ പേമാരിയായി മാറി. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ, മലമുഴങ്ങുന്ന ഒരു പുരുഷ അട്ടഹാസം ആ കാട്ടിലാകെ പടർന്നു പിടിച്ചു. അതൊരു സാധാരണ മനുഷ്യന്റെ ശബ്ദമായിരുന്നില്ല, അതിൽ ഒരുതരം ഗാംഭീര്യവും വന്യതയും ഒളിഞ്ഞിരുന്നു.
ഭയം കാരണം വേദിക പിന്നിലേക്ക് മാറി. കുളത്തിലെ വെള്ളം പെട്ടെന്ന് തിളച്ചു മറിയാൻ തുടങ്ങി. പെട്ടെന്ന്, ആ
💬 Comments
View all comments