0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8408

ചാരുകയല്ലാതെ അവൾക്ക് വഴിയില്ലായിരുന്നു. ആ തൂണിൽ കൊത്തിവെച്ചിരുന്ന ഒരു  പ്രതിമയുടെ മുഖത്ത് അവളുടെ ചന്തി അമർന്നു നിൽക്കുമ്പോൾ, ആകാശത്ത് ഭീകരമായ ഇടിമുഴക്കം മുഴങ്ങിക്കേട്ടു.

ശശി അവളുടെ തൊട്ടടുത്തെത്തി. അവന്റെ ഉച്ഛ്വാസവായു അവളുടെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. വേദിക പേടി കാരണം കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ നീല ഷർട്ടിനുള്ളിൽ ഹൃദയം പടപടാ ഇടിക്കുന്നത് ശശി അറിഞ്ഞു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ പടർന്ന് അവളെ ആ തൂണിലേക്ക് കൂടുതൽ അമർത്തി.

ശശി പതുക്കെ മുഖം താഴ്ത്തി. അവന്റെ ചുണ്ടുകൾ വേദികയുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ പതുക്കെ മുട്ടി. ആ നിമിഷം വേദികയുടെ ശരീരം ഒരു വൈദ്യുതാഘാതം ഏറ്റതുപോലെ വിറച്ചു. മഴ കനത്തു പെയ്യാൻ തുടങ്ങിയതോടെ, ആ വിജനമായ മലമുകളിൽ, പഴയ കൽമണ്ഡപത്തിന്റെ നിഗൂഢതയിൽ അവർ തമ്മിൽ അഗാധമായ ഒരു ചുംബനത്തിൽ മുഴുകി. വേദിക ഭയം കൊണ്ടും മരുന്നിന്റെ ലഹരി കൊണ്ടും സ്വയം മറന്ന് ആ ചുംബനത്തിന് കീഴടങ്ങുകയായിരുന്നു.

അവളുടെ കൈകൾ അറിയാതെ തന്നെ ശശിയുടെ തോളുകളിൽ മുറുകി. കാടിന്റെ വന്യതയും മഴയുടെ സംഗീതവും അവരുടെ ആ ചുംബന രംഗത്തിന് സാക്ഷിയായി.

ആ കൽമണ്ഡപത്തിന്റെ തണുത്ത കരിങ്കൽ തൂണുകളിൽ തട്ടി മഴത്തുള്ളികൾ ചിതറുന്നുണ്ടായിരുന്നു. ആ ചുംബനത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമെന്ന് കരുതിയ നിമിഷം, പെട്ടെന്ന് വേദികയുടെ ഉള്ളിലെ ബോധം ആഞ്ഞടിച്ചു. മൂപ്പന്റെ മരുന്ന് അവളുടെ രക്തത്തിൽ തീ കോരിയിടുന്നുണ്ടെങ്കിലും, താൻ ചതിക്കപ്പെടുകയാണെന്ന തിരിച്ചറിവ് അവളിൽ കരുത്ത് നിറച്ചു.

അവൾ സർവ്വശക്തിയുമെടുത്ത് ശശിയെ ദൂരേക്ക് തള്ളിമാറ്റി. വിറയ്ക്കുന്ന കൈകൾ കൊണ്ട് തന്റെ ചുണ്ടുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ അവനെ വന്യമായി നോക്കി.

വേദിക (രോഷത്തോടെ): "എടാ ചെറ്റേ…ശശി…നീ കൊറേ കഥ ഉണ്ടാക്കി എന്നെ മുതലാക്കാൻ നോക്കണ്ടാ…! ഈ പണിക്കൊന്നും എന്നെ കിട്ടില്ല. നിന്റെ ഈ ഗന്ധർവ്വൻ കഥയൊക്കെ എന്നെ വലയിലാക്കാൻ നീയുണ്ടാക്കിയ അടവാണെന്ന് എനിക്ക് മനസ്സിലായി. നിനക്ക് പണ്ടേ എന്നെ ഒരു നോട്ടമുണ്ടെന്ന് പുണ്യാളൻ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. അന്നൊന്നും ഞാൻ അത് വിശ്വസിച്ചില്ല. പക്ഷേ ഇന്ന് നിന്റെ ഈ മുഖം കണ്ടപ്പോൾ എനിക്ക് എല്ലാം ബോധ്യമായി. ഞാൻ പോവാ!.. ചതിയ….”

അവൾ തന്റെ ഹാൻഡ്

💬 Comments

View all comments