0%

Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]

Author : Gilli Bala Read All Parts 19.8K

മനുഷ്യന്റെ ശബ്ദമായിരുന്നില്ല, അതിൽ ഒരുതരം ഗാംഭീര്യവും വന്യതയും ഒളിഞ്ഞിരുന്നു.

ഭയം കാരണം വേദിക പിന്നിലേക്ക് മാറി. കുളത്തിലെ വെള്ളം പെട്ടെന്ന് തിളച്ചു മറിയാൻ തുടങ്ങി. പെട്ടെന്ന്, ആ അഗാധമായ വെള്ളത്തിനടിയിൽ നിന്നും ഒരാൾ സാവധാനം ഉയർത്തെഴുന്നേറ്റു. വേദിക കണ്ണുകൾ തള്ളി അമ്പരപ്പോടെ നോക്കി നിന്നു.

അത് ശശിയായിരുന്നു. പക്ഷേ... അതൊരിക്കലും ശശിയല്ലായിരുന്നു!

അവന്റെ വേഷം പൂർണ്ണമായും മാറിയിരിക്കുന്നു. മുഷിഞ്ഞ ഷർട്ടും പാന്റും എവിടെയോ പോയി മറഞ്ഞു. പകരം, വെളുത്തു തിളങ്ങുന്ന ഒരു മുണ്ടാണ് അവൻ ഉടുത്തിരുന്നത്. കഴുത്തിൽ തടിച്ച സ്വർണ്ണമാലകളും കാതുകളിൽ തിളങ്ങുന്ന സ്വർണ്ണ വട്ടക്കമ്മലുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവന്റെ ശരീരം മുൻപത്തെപ്പോലെയല്ല;

മസിലുകൾ ഓരോന്നും ഉരുണ്ടു കൂടി, ഒരു യോദ്ധാവിന്റേതെന്ന പോലെ ബലിഷ്ഠമായി മാറിയിരിക്കുന്നു. നനഞ്ഞു കുതിർന്ന മുടിയിഴകൾക്കിടയിലൂടെ അവന്റെ കണ്ണുകൾ വന്യമായ പ്രകാശത്തോടെ തിളങ്ങി.

ശശിയുടെ ദേഹത്ത് ഗന്ധർവ്വൻ ശരിക്കും ആവേശിച്ചിരിക്കുന്നു. മുരുകൻ മൂപ്പന്റെ മരുന്നും ആ മിന്നൽ പിണറും ആൽത്തറയിലെ നിഗൂഢതയും ചേർന്ന് ഒരു പുതിയ ശക്തിയെ അവിടെ ഉണർത്തിയിരിക്കുന്നു. വേദിക ഭയം കൊണ്ട് തളർന്ന് ആ കൽമണ്ഡപത്തിന്റെ പടവിൽ ഇരുന്നുപോയി. ഗന്ധർവ്വൻ മന്ദഹസിച്ചുകൊണ്ട് അവൾക്ക് നേരെ നടന്നു തുടങ്ങി.

ആ മഞ്ഞണിഞ്ഞ മലമുകളിലെ കാറ്റിൽ ഇപ്പോൾ പാലപ്പൂക്കളുടെ വന്യമായ സുഗന്ധം കലർന്നിരുന്നു. താമരക്കുളത്തിലെ ആഴങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ ആ രൂപം താൻ ഇതുവരെ കണ്ട ശശിയല്ലെന്ന് വേദികയുടെ ഉള്ളിലെ ഓരോ കോശവും വിളിച്ചുപറയുന്നുണ്ടായിരുന്നു.

അവന്റെ ഉടൽ വല്ലാതെ മാറിയിരിക്കുന്നു; വെളുത്ത പട്ടുതുണി ചുറ്റിയ അരക്കെട്ടും, അതിനു മുകളിൽ തഴച്ചുവളർന്ന നെഞ്ചിലെ രോമരാജികളും, പേശികൾ ഉരുണ്ടുകൂടിയ ബാഹുക്കളും ഒരു യോദ്ധാവിന്റേതെന്നോണം തിളങ്ങി. കാതുകളിലെ സ്വർണ്ണക്കമ്മലുകൾ

💬 Comments

View all comments