Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
അവസ്ഥ സഹിക്കാനും വയ്യ.
വേദിക: "ശരി, ഞാൻ വരാം. എന്റെ കൂട്ടുകാരി വർഷയെയും കൂടി കൂട്ടാം. ഒറ്റയ്ക്ക് വരാൻ എനിക്ക് പേടിയാ."
ഇതുകേട്ട ശശി ഒന്ന് ഞെട്ടി. പ്ലാൻ പാളുമെന്ന് കണ്ടപ്പോൾ അവൻ ഉടനെ തടഞ്ഞു.
ശശി: "അത് പറ്റില്ല! ഇത് നിന്റെ പേഴ്സണൽ കാര്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയല്ലേ? നീ മാത്രം പോയാലേ കാര്യമുള്ളൂ. വേറെ ആരെയും കൂട്ടാൻ പാടില്ല. അത് ഈ പൂജയുടെ ചിട്ടയാണ്."
വേദിക: "പിന്നെ നീ വരുന്നില്ലേ?"
ശശി: "ഞാൻ ആണല്ലേ... എനിക്ക് വരാം, അത് കുഴപ്പമില്ല. പക്ഷേ നീ ഒറ്റയ്ക്ക് വരണം
അത് പോരാതെ മല നടന്നു കയറണം. രാവിലെ കൃത്യം 6 മണിക്ക് അവിടെ എത്തുന്ന പോലെ പോകണം. എന്നാലേ ആ ഗന്ധർവ്വൻ പ്രസാദിക്കൂ."
വേദിക (സഹികെട്ട്): "എന്ത് മാരണമായാലും ഞാൻ ചെയ്യാം ശശീ. ഇതൊന്ന് ശരിയായ മതി. എന്നാ നമുക്ക് നാളെ രാവിലെ പോയാലോ?"
ശശി ഒന്ന് ആലോചിച്ചു. പെട്ടെന്ന് ഒരു ബുദ്ധി തോന്നി. അവളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കാനും തന്റെ പ്ലാനിന് സമയം കണ്ടെത്താനും അവൻ പറഞ്ഞു:
ശശി: "നാളെ വേണ്ട. നാളെ നീ ഒരു ദിവസം മുഴുവൻ വെജിറ്റേറിയൻ മാത്രം കഴിച്ച് വ്രതം എടുക്ക്. ശുദ്ധിയോടെ വേണം അവിടെ പോകാൻ. മറ്റന്നാൾ രാവിലെ നമുക്ക് പോകാം."
വേദിക സമ്മതിച്ചു. "ശരി ശശീ... നീ പറയുന്നത് പോലെ ചെയ്യാം."
ശശി ഫോൺ വെച്ചതും അടുത്തുണ്ട് അവന്റെ കൂട്ടുകാർ അവനെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. അവരൊക്കെ ഇത്രയും നേരം ഇവന്റെ ഈ 'ഗന്ധർവ്വൻ' തള്ള് കേട്ട് അന്തംവിട്ടിരിക്കുകയായിരുന്നു.
കൂട്ടുകാരൻ: "എടാ ശശീ... നീ എന്ത് പ്ലാനാ ഈ ഇടുന്നത്? ആ പാവം പെണ്ണിനെ കാട്ടിൽ കൊണ്ടുപോയി നീ എന്ത് ചെയ്യാനാ പരിപാടി?"
ശശി ഗൗരവത്തിൽ ഒന്ന് ആലോചിച്ചു. പിന്നെ ഒരു കുടില ചിരിയോടെ അവരോട് പറഞ്ഞു:
ശശി: "ഇവളെ ഒക്കെ കെട്ടി കൂടെ പൊറുപ്പിക്കാൻ എനിക്ക് പറ്റുമോ എന്ന് തന്നെ സംശയമാണ്. പക്ഷേ... അറ്റ്ലീസ്റ്റ് അവളെ ഒന്ന് രുചിച്ചെങ്കിലും വിടണം. അതിനുള്ള സെറ്റപ്പാ ഈ ഗന്ധർവ്വൻ കാവ്!"
💬 Comments
View all comments