Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
അയാളെ പോയി കണ്ടാ വല്ല മാറ്റവും ഉണ്ടാകുമോ?"
ശശി (അമ്പരപ്പോടെ): "മുത്തപ്പനോ? ഏത് മുത്തപ്പൻ?"
വേദിക: "എടാ... പാർട്ടി ഓഫീസിൽ വെച്ച് നീ പറഞ്ഞില്ലേ, മലമുകളിൽ ഏതോ മുത്തപ്പൻ ഉണ്ടെന്നും അവിടെ പോയി പ്രാർത്ഥിച്ചാൽ ബുദ്ധി തെളിയുമെന്നും. അത് സത്യമാണോ?"
ശശി ഒരു നിമിഷം ആലോചിച്ചു. സത്യത്തിൽ അന്ന് ദേഷ്യം വന്നപ്പോൾ വെറുതെ തട്ടിവിട്ടതായിരുന്നു അത്.
പക്ഷേ പെട്ടെന്ന് അവന്റെ ബുദ്ധിയിൽ ഒരു മിന്നൽ പിണർ പോലെ ഒരു കള്ളത്തരം തെളിഞ്ഞു.
ശശി (മനസ്സിൽ): "ഹോ... ഇവൾ ഇത് കാര്യമായി എടുത്തോ? ശരി, എന്നാൽ പിന്നെ അങ്ങനെ തന്നെയാകട്ടെ. ഇതിലൂടെ എനിക്ക് അവളെ ഒന്നു ശരിക്ക് കയ്യിൽ കിട്ടുമല്ലോ!"
ശശിയുടെ മുഖത്ത് ഒരു കുശാഗ്ര ബുദ്ധി തെളിഞ്ഞു. അവൾ അറിയാതെ അവൻ ഒന്ന് പുഞ്ചിരിച്ചു. പുണ്യാളനെ അവളുടെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കാനും, അവളെ തന്റെ വരുതിയിൽ കൊണ്ടുവരാനുമുള്ള ഏറ്റവും വലിയ ചാൻസ് ഇതാണെന്ന് അവൻ തിരിച്ചറിഞ്ഞു.
വേദികയുടെ സംശയങ്ങൾക്കും ശശിയുടെ കുടിലബുദ്ധിക്കുമിടയിൽ ആ ഫോൺ കോൾ പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങി. പുണ്യാലനെ എങ്ങനെയെങ്കിലും മാറ്റിയെടുക്കാൻ വെമ്പുന്ന വേദികയെ തന്റെ കെണിയിൽ വീഴ്ത്താൻ ശശി കരുക്കൾ നീക്കിത്തുടങ്ങി.
ഫോൺ സംഭാഷണം തുടരുന്നു
ശശി (പതർച്ചയോടെ): "അത്... അത് മുത്തപ്പനല്ല വേദികേ. അത് ഒരു ഗന്ധർവ്വൻ ആണ്. നീ തെറ്റിദ്ധരിച്ചതാവും."
വേദിക: "നീ എന്തൊക്കെയാ ഈ പറയുന്നത് ശശീ? അന്ന് നീ മുത്തപ്പൻ എന്നല്ലേ പറഞ്ഞത്? ഇതിപ്പോ എവിടുന്ന് വന്നതാ ഈ ഗന്ധർവ്വൻ?"
ശശി: "ഞാൻ അങ്ങനെ പറഞ്ഞോ? ചിലപ്പോൾ നാക്ക് പിഴച്ചതാവും. അവിടെ ഒരു പഴയ ഗന്ധർവ്വൻ കാവുണ്ട്. അവിടെ പോയി പ്രാർത്ഥിച്ചാൽ മനസ്സിനും ശരീരത്തിനും ഒക്കെ ഒരു മാറ്റം വരും. പുണ്യാലന്റെ ഈ സ്വഭാവദോഷം മാറാനും അത് നല്ലതാ."
വേദിക: "ഇതൊക്കെ നടക്കുമോടാ? എനിക്ക് ഇതിലൊന്നും അത്ര വിശ്വാസമില്ല."
ശശി: "നടക്കാറുണ്ട്. പക്ഷേ അത്ര ഉറപ്പൊന്നും എനിക്ക് തരാൻ പറ്റില്ല. നിനക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ മാത്രം പോയാൽ മതി. ഉറപ്പൊന്നുമില്ല ."
വേദിക കുറച്ചുനേരം ആലോചിച്ചു. പുണ്യാലനെ കൈവിടാൻ വയ്യ, എന്നാൽ അവന്റെ ഇപ്പോഴത്തെ
💬 Comments
View all comments