Chapter Title : പ്രകമ്പനം 🐍ഗന്ധർവ ക്ഷേത്രം🐍 [ഗില്ലി ബാല]
തുള്ളിക്കളിക്കുന്ന ചന്തികളെ ആർത്തിയോടെ നോക്കി ശശി അവിടെത്തന്നെ ഇരുന്നു. അവളുടെ ഓരോ ചുവടുവെപ്പും അവനിൽ വെള്ളമിറക്കുന്ന അവസ്ഥയുണ്ടാക്കി.
അവൾ മറയുന്നത് വരെ അവൻ ആ കാഴ്ചയിൽ മുഴുകി നിന്നു.
രണ്ട് ദിവസങ്ങൾ കടന്നുപോയി. പുണ്യാളൻ ഇടയ്ക്കിടെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേദിക അത് മൈൻഡ് ചെയ്യുന്നില്ല.
അന്ന് രാത്രി, മുറിയിൽ തനിച്ചിരുന്ന് ഫോണിൽ വെറുതെ സ്ക്രോൾ ചെയ്യുമ്പോഴാണ് വേദിക ആ വീഡിയോ കണ്ടത്.
വേദികയുടെ കിടപ്പുമുറി - രാത്രി
ഒരു തദ്ദേശീയ ചാനലിന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന വീഡിയോ ആയിരുന്നു അത്.
ഒരു അമ്പലത്തിന്റെ പുറകിൽ ഇരുന്ന കമിതാക്കളെ ചൂരൽ വടിയുമായി ഓടിക്കുന്ന പുണ്യാളൻ! വീഡിയോയിൽ അവൻ ആക്രോശിക്കുന്നുണ്ട്: "ഇറങ്ങിപ്പോടാ ഇവിടുന്ന്... അച്ഛനും അമ്മയും അറിയാതെ പ്രേമിച്ചു നടക്കാൻ നാണമില്ലേടാ നിനക്കൊക്കെ?"
പുണ്യാളന്റെ ആ വേഷവും സംസാരവും കണ്ട് വേദികയ്ക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. ഇതിനുള്ളിൽ ആ പഴയ മുത്തശ്ശിയാണെന്ന് പാവം വേദികയ്ക്ക് അറിയില്ലല്ലോ! അവൾ ഉടനെ വിറയ്ക്കുന്ന കൈകളോടെ ശശിയെ ഡയൽ ചെയ്തു.
ശശി (ആവേശത്തോടെ): "ഹലോ വേദികേ... എന്തുണ്ട് വിശേഷം?
വേദിക: "എടാ... നീ ആ വീഡിയോ കണ്ടോ? പുണ്യാളന്റെ വീഡിയോ!"
ശശി: "ഓ... ആ സദാചാര പോലീസ് കളിക്കുന്ന വീഡിയോ അല്ലേ? ഞാൻ കണ്ടു. ഞാൻ അന്നേ പറഞ്ഞില്ലേ അവന് എന്തോ തകരാറുണ്ടെന്ന്. ഒന്നുകിൽ അവൻ 'ഗേ' ആണ്, അല്ലെങ്കിൽ അവൻ ഒരു ഭ്രാന്തനാണ്. ഇതിപ്പോൾ രണ്ടും കൂടിയാണെന്ന് തോന്നുന്നു."
വേദിക (ദേഷ്യത്തോടെ): "ഒന്ന് പോടാ മനുഷ്യനെ ടെൻഷൻ ആക്കാതെ! എനിക്കിവിടെ സമാധാനം ഇല്ല. ഞാൻ ഇപ്പോൾ എന്ത് ചെയ്യണം ശശീ? എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നു."
ശശി: "ഞാൻ എന്ത് പറയാനാ? നിനക്കല്ലേ അവനെ പിരിയാൻ ഇത്ര മടി. അനുഭവിക്കാതെ പിന്നെ..."
വേദിക കുറച്ചു സമയം മിണ്ടാതിരുന്നു. മുറിയിലാകെ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവസാനം വേറെ വഴിയില്ലാതെ അവൾ ആ പഴയ കാര്യം ഓർത്തെടുത്തു.
വേദിക: "എടാ ശശീ... നീ രണ്ട് മൂന്ന് ദിവസം മുന്നേ ഒരു കാര്യം പറഞ്ഞില്ലേ? നിന്റെ നാട്ടിൽ ഏതോ ഒരു മുത്തപ്പൻ ഉണ്ടെന്ന്?
💬 Comments
View all comments