Chapter Title : പ്രളയകാലത്ത് 4 [LEENA]
നടുവിലായിരുന്നു അപ്പോൾ. ഹൃദയം തുറന്ന് ഞങ്ങൾ രണ്ടും മുറുക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"എന്താ ശ്രീജേ അവിടെ?"
താഴേന്ന് പപ്പയുടെ ശബ്ദം. പെട്ടെന്ന് ഞാൻ കരച്ചിലടക്കി. അമ്മയുടെ ശബ്ദവും താണു. ഞാൻ മുഖമുയർത്തി അമ്മയെ നോക്കി. അമ്മ എന്നെയും.
"പറയെടാ.. നീ ചത്തുകളയുമോന്ന്.." അമ്മ എന്റെ കണ്ണിൽ തന്നെ കത്തുന്ന കണ്ണുകളുമായി നോക്കി അടക്കിപ്പിടിച്ച സ്വരത്തിൽ സീൽക്കാരം പോലെ ചോദിച്ചു. ഞാൻ എന്ത് പറയണമെന്നറിയാതെ അമ്മയെ നോക്കി മിഴിച്ച് മിണ്ടാതിരുന്നു.
"ശ്രീജേ...." പപ്പയുടെ ശബ്ദം വീണ്ടും. ഞങ്ങളൊരുമിച്ച് ടാങ്കിന്റെ വായിലേക്ക് മുഖം തിരിച്ചു.
അനക്കമൊന്നും കേൾക്കാഞ്ഞാവും പപ്പയുടെ ശബ്ദം കുറേക്കൂടി ഉച്ചത്തിൽ പിന്നെയും കേട്ടു.
"ശ്രീജേ... ശ്രീജേ... എന്തോ ശബ്ദം കേട്ടല്ലോ പടക്കം പൊട്ടുന്നപോലെ. എന്തുപറ്റിയതാ?"
അമ്മ മുഖം തിരിച്ച് എന്നെ നോക്കി. എന്ത് പറയണമെന്നറിയാതെ ഞാൻ തിരിച്ചും. അമ്മയിലേക്ക് ചാഞ്ഞ് അമ്മയുടെ നെഞ്ചിൽ തലവച്ച് കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു ഞാനപ്പോഴും.
"ഒന്നൂല്ല ജോർജേട്ടാ.." അമ്മ കരഞ്ഞു കാറിയ തൊണ്ട പറ്റുന്നത്ര നോർമലാക്കി വിളിച്ചു പറഞ്ഞു.
"ഇവിടെ ഇട കുറവല്ലേ, ഇതിനുള്ളിൽ തട്ടുന്നതും മുട്ടുന്നതുമൊക്കെയാ."
എനിക്ക് അപ്പോഴാണ് ശ്വാസം വീണത്. അമ്മ പപ്പയോട് പറയുമോ എന്നായിരുന്നു എനിക്ക് പേടി മുഴുവൻ. ഞാൻ വീണ്ടും അമ്മയുടെ നെഞ്ചിലേക്ക് തലവച്ചു കിടന്നു.
"സൂക്ഷിച്ചൊക്കെ വേണം. രണ്ടുപേരും കൂടി ടാങ്ക് തള്ളിമറിച്ച് വെള്ളത്തിലിടരുത്." പപ്പ വിളിച്ചു പറഞ്ഞു. അമ്മയുടെ വലതുകൈയ്യുടെ വിരലുകൾ എന്റെ മുടിയിഴകളിൽ കൂടി പരതിനടക്കുന്നുണ്ടായിരുന്നു.
"ഓ..." അമ്മ ഉറക്കെ മൂളി.
"ശ്രീ എവിടെ?"
"അവൻ ഉറക്കമാ." ഞാൻ മുഖമുയർത്തി അമ്മയെ പിന്നെയും നോക്കി. ദേഷ്യമൊന്നും കാണാനില്ല. കരച്ചിൽ അടങ്ങിയിട്ടുണ്ട് അമ്മയുടെ. പക്ഷേ
💬 Comments
View all comments