0%

Chapter Title : പ്രളയകാലത്ത് 4 [LEENA]

Author : Leena Read All Parts 8.2K

ഒരുപോലായിരുന്നു."

അമ്മ എന്റെ മുഖം അല്പം പിടിച്ചുയർത്തി.

"നിന്നെ വളർത്തി ഇത്രയുമാക്കാൻ ഞാനും പപ്പയും എന്ത് വേദന തിന്നിട്ടുണ്ടെന്നറിയാമോ?"

അമ്മയുടെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ എന്റെ ചങ്ക് പൊട്ടിപ്പോയി. ഉറക്കെ കരയാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാനാശിച്ചു. പക്ഷെ താഴെ പപ്പയുണ്ട്. ഞാൻ വിറയ്ക്കുന്ന ചുണ്ടുകളുമായി വിതുമ്പിക്കൊണ്ട് തലകുടഞ്ഞു. അമ്മ എന്റെ താടിയിൽ നിന്ന് വിരൽ പിൻവലിച്ചു.

"അമ്മേ‌.. അമ്മേ..." അമ്മയുടെ മുഖത്തുനോക്കി ഞാൻ ശബ്ദമില്ലാതെ വലിയ വായിൽ നിലവിളിച്ചു. പിന്നെ വീണ്ടും അമ്മയുടെ നെഞ്ചിലേയ്ക്ക് തലവച്ച് സ്വയം ശപിച്ചുകൊണ്ട് കരച്ചിൽ തുടർന്നു. അമ്മയും കുലുങ്ങുന്നുണ്ടെന്നും അത് അമ്മയുടെ കരച്ചിലാണെന്നും ഞാൻ മനസ്സിലാക്കി. ഇത്ര ദുഃഖകരമായ ഒരു അവസരത്തിൽ ഒരു അമ്മയെയും ഒരു മകനെയും എത്തിക്കരുതേ ദൈവമേയെന്ന് ഞാൻ ദൈവത്തോട് കേണു.

മൗനമായിരുന്നു അകത്തും പുറത്തും. ടാങ്കിനു വെളിയിൽ പ്രളയത്തിന്റെ പാരാവാരം ഞങ്ങളുടെ ദുഃഖവും ഞങ്ങളുടെ കണ്ണീരും പോലെ ആഴവും അറ്റവുമില്ലാതെ ചുറ്റോടുചുറ്റും അലയടിച്ചു. മുകളിൽ ഇനിയും പറയുവാനും ഇനിയും കരയുവാനുമുള്ള ഞങ്ങളുടെ മനസ്സുകൾ പോലെ കനത്തിരുണ്ട മഴമേഘങ്ങൾ ഘനം തൂങ്ങി മാനം നിറഞ്ഞ് ചലിക്കാതെ തൂങ്ങി നിന്നു. ലോകത്തെ എല്ലാ വേദനയും നൊമ്പരവും നിശബ്ദതയും ടാങ്കിനുള്ളിലെ ആ ഇത്തിരിയിടത്ത് കുമിഞ്ഞു കൂടിയിരുന്നു. ഞാനും അമ്മയും എപ്പോഴോ തേങ്ങലടക്കി നിശബ്ദരായിരുന്നു.

"മോനൊന്ന് ആലോചിച്ച് നോക്കിക്കേ, എന്താ മോൻ ചെയ്തതെന്ന്.." പിന്നെ എപ്പോഴോ അമ്മയുടെ ശാന്തമായ സ്വരം കേട്ടു. എന്റെ കണ്ണീർ ഉണങ്ങി അമ്മയുടെ മാറിൽ എന്റെ കവിൾ ഒട്ടുന്നുണ്ടായിരുന്നു. ഞാൻ അപ്പോഴും അമ്മയെ മുതുകിൽ കൂടി ചുറ്റിപ്പിടിച്ച് അമ്മയിലേക്ക് ചാഞ്ഞിരിക്കുകയായിരുന്നു.

"ഒരമ്മ മകനോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഞാനിപ്പോ നിന്നോട്

💬 Comments

View all comments