Chapter Title : പ്രളയകാലത്ത് 4 [LEENA]
പോലിരിക്കുന്നു. ചുവന്നുകലങ്ങിയ കണ്ണുകളിൽ കടുത്ത നിർവികാരത. ദുഖം പോലുമില്ല. മൊത്തത്തിൽ ഒരു മരച്ച മുഖം.
ഞാനൊന്നും പറഞ്ഞില്ല. പറയാൻ നാക്ക് പൊന്തുന്നുണ്ടായിരുന്നില്ല. മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചു വിളിക്കപ്പെട്ടവന്റെ അന്ധാളിപ്പോടെ വിളറിയ മുഖവുമായി ഞാൻ കിടന്നു.
"ചാകാനാണോ?" വീണ്ടും അമ്മ. തണുത്തു മരച്ച ശബ്ദം. സ്നേഹത്തിന്റെ തരിമ്പുമില്ലാത്ത ശബ്ദം.
ഞാൻ കൈമുട്ട് പിന്നിൽ കുത്തി അല്പം ഉയർന്നു അമ്മയെ നോക്കി. പിന്നെ മുഖം താഴ്ത്തി. എന്റെ കണ്ണുകൾ അണ പൊട്ടി. ഞാൻ വാ തുറന്ന് കരഞ്ഞു. ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല.
"എടാ നിന്നോടാ ചോദിച്ചത്, എന്താ നിന്റെ ഉദ്ദേശമെന്ന്?" അമ്മയുടെ ശബ്ദം അടക്കിപ്പിടിച്ചതെങ്കിലും ശക്തവും ക്രോധം നിറഞ്ഞതുമായിരുന്നു. ഞാൻ കരഞ്ഞുകൊണ്ടിരുന്നു.
"ഞാൻ.. എനിക്ക്.." കരച്ചിലിനിടയിലൂടെ ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ വരുന്നുണ്ടായിരുന്നില്ല. ഞാൻ പിന്നെയും കരഞ്ഞു.
പഠേ!
കരഞ്ഞുകൊണ്ടിരുന്ന എന്റെ കവിളത്ത് അമ്മയുടെ കൈപ്പത്തി ആഞ്ഞ് പതിച്ചു. ഞെട്ടിപ്പോയി ഞാൻ. ആ ഞെട്ടൽ പിന്നെയും എന്നെ കരയിപ്പിച്ചു. ശരീരം കുലുക്കി ഞാൻ ആഞ്ഞ് കരഞ്ഞു. കരഞ്ഞുകൊണ്ട് ഞാൻ അതിദയനീയമായി മുഖമുയർത്തി അമ്മയെ നോക്കി. കണ്ണിൽ തീപാറുന്ന അമ്മ.
ഞാൻ കരഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്നു. എന്നിട്ട് മുന്നിലിരിക്കുന്ന അമ്മയുടെ കാലിൽ വിറയ്ക്കുന്ന വിരലുകൾ നീട്ടി തൊട്ടു. അമ്മേ എന്ന് വിളിച്ചു, പക്ഷേ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.
"തൊടരുതെന്നെ നീ!"
അമ്മ അമർത്തിയ ശബ്ദത്തിൽ ചീറിക്കൊണ്ട് കാൽ വലിച്ചു. എന്റെ കരച്ചിൽ കുറേക്കൂടി ഉച്ചത്തിലായി.
"ശബ്ദം കുറയ്ക്ക്. എടാ ശബ്ദം കുറയ്ക്ക്." അമ്മ മുരണ്ടു.
"പെറ്റതള്ളയെ തിരിച്ചറിയാത്ത മൃഗം! മോങ്ങുന്നോ!"
അമ്മയുടെ പാമ്പു ചീറ്റുന്നതുപോലുള്ള ആ ശാപവചനങ്ങൾ എന്റെ
💬 Comments
View all comments