Chapter Title : പ്രളയകാലത്ത് 4 [LEENA]
തോന്നി മോനേ നിനക്ക്?" അമ്മയുടെ കണ്ണിൽ നിന്ന് തുളുമ്പി നിന്ന കണ്ണീർ പൊട്ടി താഴേയ്ക്ക് ഒഴുകി. ചുണ്ടുകൾ വിറ കൊണ്ടു.
ഞാനും ആ ചോദ്യത്തിൽ തകർന്നുപോയി. ശബ്ദമില്ലാതെ അമ്മേ എന്ന് വിളിച്ചുകൊണ്ട് ഞാനും കരഞ്ഞു. അമ്മ എന്നെ തല്ലുകയും ചീത്ത പറയുകയും ചെയ്തിരുന്നെങ്കിൽ ഇത്ര വിഷമം എനിക്ക് ഉണ്ടാവുമായിരുന്നില്ല.
"അമ്മയോട് അങ്ങനൊക്കെ തോന്നാൻ പാടുണ്ടോടാ? നിന്നെ ഞാൻ എങ്ങനെ വളത്തിയതാ വാവേ?" അമ്മ ഏങ്ങലടിച്ച് കരയുകയായിരുന്നു. അമ്മയുടെ ചോദ്യത്തിൽ ഞാൻ ഉരുകി ഒലിച്ചു പോകുന്നതു പോലെ എനിക്ക് തോന്നി.
"അമ്മേ.. ക്ഷമിക്ക്.. ക്ഷമിക്ക്.." എന്നുമാത്രം എന്റെ തൊണ്ടയിൽ നിന്ന് വന്നു. ഞാൻ എന്റെ കവിളുകളിൽ പൊത്തി പിടിച്ചിരിക്കുന്ന അമ്മയുടെ കൈപ്പത്തികളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് കണ്ണ് ഇറുക്കിയടച്ച് കരഞ്ഞു. അമ്മ നിന്നെ ഞാനെങ്ങനെ വളർത്തിയതാണെന്ന് വീണ്ടും വീണ്ടും കരച്ചിലിനിടെ പുലമ്പിക്കൊണ്ടിരുന്നു.
"എന്നെ വിട്ടേക്ക് അമ്മേ.." വിതുമ്പലുകൾക്കിടെ ഞാൻ പറഞ്ഞു. "ഞാൻ... ഞാനെന്തിനാ ജീവിച്ചിരിക്കുന്നെ.. എനിക്കിനി പഴയ ശ്രീ ആകാൻ പറ്റില്ലല്ലോ അമ്മേ.."
പെട്ടെന്ന് അമ്മ എന്റെ കവിളുപൊതിഞ്ഞ കൈയ്യെടുത്ത് ആ കവിളത്തുതന്നെ പഠേ എന്ന് ആഞ്ഞു തല്ലി.
"എന്നിട്ട്? അതുകൊണ്ട് നീ ചത്തുകളയുമോ?" അമ്മ എന്നോട് ചോദിച്ചു. ഞാൻ കരഞ്ഞുകൊണ്ട് അമ്മയെ വീണ്ടും നോക്കി.
"അമ്മ എന്നെ തല്ലിക്കോ.. എന്നാലും.."
പഠേ!
ചെവിയിൽ വണ്ട് മൂളി. അമ്മ കരയുകയാണ്. ഞാനും കരയുകയാണ്. വീണ്ടും വീണ്ടും രണ്ട് കവിളിലും മാറിമാറി അടി വീണു. അമ്മയുടെ ഓരോ അടിയും എതിർപ്പില്ലാതെ ഏറ്റുവാങ്ങി ഞാനിരുന്നു.
"നീ ചത്തുകളയുമോ? പറയെടാ.. നീ ചാകുമോ?" അമ്മ കരഞ്ഞുകൊണ്ട് എന്റെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു. എന്റെ ഏങ്ങലടി ഉച്ചത്തിലായി. പെട്ടെന്ന് അമ്മ എന്നെ വാരിപ്പുണർന്നു. ഞാനും പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. ആ കൊച്ച് ടാങ്കിനുള്ളിൽ, പ്രളയനടുക്ക് ഒരു അമ്മയും മോനും അവർക്ക് മാത്രം മനസ്സിലാകുന്ന സങ്കടങ്ങളുടെ അലകൾക്ക് നടുവിലായിരുന്നു അപ്പോൾ. ഹൃദയം തുറന്ന് ഞങ്ങൾ രണ്ടും മുറുക്കെ കെട്ടിപ്പിടിച്ച് കരഞ്ഞു.
"എന്താ ശ്രീജേ അവിടെ?"
താഴേന്ന് പപ്പയുടെ ശബ്ദം. പെട്ടെന്ന് ഞാൻ കരച്ചിലടക്കി. അമ്മയുടെ ശബ്ദവും താണു. ഞാൻ മുഖമുയർത്തി അമ്മയെ നോക്കി. അമ്മ എന്നെയും.
"പറയെടാ.. നീ ചത്തുകളയുമോന്ന്.."
💬 Comments
View all comments