Chapter Title : പ്രളയകാലത്ത് 4 [LEENA]
ഇരിപ്പു കണ്ടിട്ട് എനിക്ക് നെഞ്ച് പൊള്ളി.
"അമ്മേടെ മോനായിട്ടിരിക്കാൻ എനിക്ക് ഒരു അർഹതയുമില്ലമ്മേ.." ഞാൻ മുഖം തിരിച്ച് അമ്മയുടെ കാല്പാദത്തിൽ കണ്ണീരും തുപ്പലും പുരണ്ട ചുണ്ടുകൊണ്ട് ഉമ്മവച്ചു.
"ജീവിച്ചിരിക്കാൻ പോലും പാടില്ലാത്തത്ര വൃത്തികെട്ടവനായിപ്പോയി ഞാൻ.." അമ്മയുടെ കാൽപ്പാദങ്ങളിൽ ഞാൻ വീണ്ടും വീണ്ടും ചുംബിച്ചു. ആ പാദങ്ങൾ എന്റെ കണ്ണീരിലും ഉമിനീരിലും കുതിർന്നിരുന്നു.
"ക്ഷമ ചോദിക്കാൻ ഒരു അവകാശവുമില്ല. എന്നാലും അമ്മയ്ക്ക് പറ്റുമെങ്കിൽ എന്നോട് ക്ഷമിക്കണം. ഞാൻ എങ്ങോട്ടേലും പൊക്കോളാം. അല്ലെങ്കിൽ ചത്തുകളയാം."
എന്റെ പുറത്ത് ഇരിക്കുന്ന അമ്മയുടെ കൈയ്ക്ക് ചലനം സംഭവിക്കുന്നത് ഞാനറിഞ്ഞു. ആ വിരലുകൾ പതിയെ എന്റെ പുറത്ത് ഒരു തലോടൽ പോലെ സഞ്ചരിച്ചു. അതെനിക്ക് ഒരു ആശ്വാസമായിരുന്നു. ഒപ്പം അതെന്റെ സങ്കടം ഇരട്ടിപ്പിക്കുകയും ചെയ്തു. ഞാൻ കുലുങ്ങി കുലുങ്ങി കരഞ്ഞു. പുറത്തിരുന്ന അമ്മയുടെ കൈയ്യും എന്റെ ഉടലിന്റെ കുലുക്കത്തിൽ കുലുങ്ങുന്നുണ്ടായിരുന്നു.
"ഇനി ശ്രീ ഇല്ല. അമ്മ എന്നെ പെറ്റിട്ടില്ലാന്ന് വിചാരിച്ചാൽ മതി." കരച്ചിലിനിടെ ഞാൻ പിന്നെയും പറഞ്ഞു. എന്റെ പുറത്ത് തലോടിക്കൊണ്ടിരുന്ന അമ്മയുടെ കൈ നിശ്ചലമായി.
അമ്മ എന്നെ പിടിച്ചു പൊക്കി. എന്റെ മുഖം കൈകളിലെടുത്തു. അമ്മയുടെ മുഖത്ത് മുൻപത്തെ നിർവികാരത ഇല്ല. ഇപ്പൊ കരയുമെന്ന് തോന്നുന്ന ഭാവം. കണ്ണുകൾ തുളുമ്പി നിൽക്കുന്നു.
അമ്മ എന്നെ കുറേ ചീത്ത പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. പക്ഷേ അതല്ല അമ്മയിൽ നിന്ന് വന്നത്.
"എന്നാലും എങ്ങനെ തോന്നി മോനേ നിനക്ക്?" അമ്മയുടെ കണ്ണിൽ നിന്ന് തുളുമ്പി നിന്ന കണ്ണീർ പൊട്ടി താഴേയ്ക്ക് ഒഴുകി. ചുണ്ടുകൾ വിറ കൊണ്ടു.
ഞാനും ആ ചോദ്യത്തിൽ തകർന്നുപോയി. ശബ്ദമില്ലാതെ
💬 Comments
View all comments