Chapter Title : പ്രളയകാലത്ത് [LEENA]
തികഞ്ഞിരുന്നില്ല. പപ്പ മിടുക്കനായിരുന്നു. രണ്ട് വർഷം കൊണ്ട് വാടകവീട്ടിൽ നിന്ന് സ്വന്തമായി മണ്ണ് വാങ്ങി. ഒരു തുരുത്തായിരുന്നു വാങ്ങിയ സ്ഥലം. വിലക്കുറവിൽ കിട്ടിയതുകൊണ്ട് വാങ്ങിയതാണ് പപ്പ.
അമ്മ നല്ല കഴിവുള്ള സ്ത്രീയായിരുന്നു. പപ്പയുടെ വരുമാനം കൃത്യമായി വിനിയോഗിച്ചും മിച്ചം പിടിച്ചും അമ്മ പപ്പയ്ക്ക് തണലായി. അവർ മിച്ചം പിടിച്ച കാശുകൊണ്ട് ഒരാൾക്ക് നടക്കാൻ പാകത്തിനു അക്കരയിൽ നിന്ന് തുരുത്തിലേക്ക് അരക്കിലോമീറ്ററോളം അവർ ചേറുകുത്തി ബണ്ട് ഉണ്ടാക്കി. പിന്നെയും മിച്ചം വെച്ച പണവും സഹകരണബാങ്കിലെ ലോണും കൊണ്ട് ആ തുരുത്തിൽ ഒരു ചെറിയ വീടുണ്ടായി. അപ്പോഴേക്കും എനിക്ക് നാലുവയസ്സ് ആയിരുന്നു. പപ്പയും അമ്മയും അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പല സന്ധ്യകളിലും അവരുടെ പഴങ്കഥകൾ എന്നോട് പറഞ്ഞു.
മലഞ്ചെരിവിൽ ജീവിച്ച അമ്മയ്ക്ക് നാലുചുറ്റും വെള്ളക്കെട്ടിൽ കഴിയുന്നതുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ വല്യ ബുദ്ധിമുട്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മഴക്കാലത്ത് മുറ്റത്തും ചിലപ്പോൾ പുരയ്ക്കകത്തും വലിഞ്ഞുകയറുന്ന വെള്ളമായിരുന്നു പ്രധാന പ്രശ്നം. പക്ഷേ ഏത് മനുഷ്യനെയും പോലെ ശ്രീജയും തന്റെ ചുറ്റുപാടുകളുമായി പതിയെ ഇണങ്ങി. ആലപ്പുഴയിൽ നിന്നു വന്ന പപ്പയ്ക്ക് വെള്ളക്കെട്ടൊന്നും അങ്ങനെ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയങ്ങനെ ജീവിതത്തോടും ജലത്തോടും മല്ലിട്ട് പപ്പയും അമ്മയും എന്നെ ഇതുവരെ എത്തിച്ചു. പഠിക്കാൻ ശരാശരിയിലും മിടുക്കനാണ് ഞാൻ. അത് തന്റെ ഗുണമെന്ന് അമ്മയും പപ്പയും ഒരുപോലെ വീമ്പ് പറഞ്ഞ് അവകാശപ്പെടാറുണ്ട്.
“ശ്രീ..., വന്ന് ചായ കുടിക്കെടാ..” അമ്മയുടെ വിളി.
ഡ്രസ്സ് മാറി ഒരു ബർമുഡയെടുത്തിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ചായ ഗ്ലാസ്സിൽ പകരുകയാണ്. പെട്ടെന്ന് വെറുതെ സ്നേഹം തോന്നി. ഞാൻ അമ്മയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.
“ആ പാട്ടയിൽ
💬 Comments
View all comments