Chapter Title : പ്രളയകാലത്ത് [LEENA]
ബിസ്ക്കറ്റ് ഉണ്ട്, വേണമെങ്കിൽ എടുത്തോ.” അമ്മ ചായയിൽ പഞ്ചസാര കലക്കിക്കൊണ്ട് പറഞ്ഞു.
“ഉം”. ഞാൻ മൂളി. അമ്മ കുളിച്ചിട്ടേയുള്ളു എന്ന് തോന്നി. ലക്സ് സോപ്പിന്റെ വാസന അമ്മയുടെ തോളിൽ നിന്നും. തോളിൽ നിന്നെന്ന് പറയാൻ കാരണം എനിക്ക് അമ്മയുടെ തോൾ വരെയേ ഉയരമുള്ളു എന്നതാണ്. ക്ലാസ്സിലും അസംബ്ലിയിലും എന്നും മുൻ നിരയിൽ നിൽക്കാനായിരുന്നു എന്റെ യോഗം. കൂട്ടുകാർ പൊക്കം വയ്ക്കുന്നത് കണ്ട് വീട്ടിൽ വന്ന് സങ്കടപ്പെടുമ്പോൾ അമ്മ പറയും, “ കുറച്ചുനാൾ കൂടി കഴിയുമ്പോ എന്റെ ശ്രീമോൻ സുരേഷ് ഗോപീടത്രേം ആവൂല്ലേ..” അമ്മ വെറുതെ പറയുന്നതാണെന്നെനിക്കറിയാം. എന്നാലും ഞാനത് അംഗീകരിച്ചതായി നടിക്കും. അമ്മ വെറുതെ പറയുകയാണെന്ന് ഞാൻ വെറുതെ പറയുകയല്ല. പപ്പയ്ക്ക് അമ്മയുടെ അത്രയേ കഷ്ടിച്ച് പൊക്കമുള്ളു. അമ്മയാണെങ്കിൽ രാമന്റെ ഏദൻ തോട്ടം സിനിമയിലെ അനുസിത്താരയെ പോലെ കുള്ളിയും. കാഴ്ചയ്ക്കും ഏകദേശം അങ്ങനെതന്നെ, വെളുത്ത്, നേരിയ തടിയും, മുട്ടോളം നീണ്ട മുടിയും. മൊത്തത്തിൽ ഒരു ചെറിയ ഫാമിലി.
മുഖത്തും നെഞ്ചിലും വയറിലുമൊക്കെ നനവ്. അമ്മയുടെ മുടിയിൽ നിന്നാണ്. ബ്ലൌസ്സിന്റെ പുറകുവശവും ചന്തിയുടെ ഭാഗത്ത് സാരിയും കുളിപ്പിന്നൽ പിന്നി വിടർത്തിയിട്ട മുടി തട്ടി നനഞ്ഞിട്ടുണ്ട്. ഞാൻ വെറുതെ ലക്സിന്റെ മണവും മുടിയുടെ തണുപ്പും ആസ്വദിച്ച് അമ്മയുടെ അരയിൽ കൈചുറ്റി നിന്നു.
“ചെല്ല് മോനൂ..” അമ്മ ചായയുമായി തിരിഞ്ഞു. ചുവന്ന വലിയ പൊട്ടും അടിയിൽ ഭസ്മക്കുറിയും കണ്ണിൽ നേർത്ത് കണ്മഷിയും. അമ്മ നല്ല സുന്ദരിയായിരിക്കുന്നു എന്ന് തോന്നി.
ഞാൻ അമ്മയെ വിട്ട് ഷെൽഫിനടുത്തേക്ക് നടന്നു.
****************
പപ്പ വരുമ്പോൾ സന്ധ്യ ആയിരുന്നു.
"എന്തായീന്ന് ടെൻഷനടിച്ച് ഇരിക്കുകാരുന്നു. വിളിച്ചു നോക്കാനാണേൽ ഫോണിൽ
💬 Comments
View all comments