Chapter Title : പ്രളയകാലത്ത് [LEENA]
അതിനെ അമ്മയുടെ മുടിയുടെ നനവും മണവുമായിത്തന്നെ ശ്രദ്ധിക്കുന്നത് ഇതാദ്യമായിരുന്നു.
വീണ്ടും കുറ്റബോധത്തോടെ ഞാൻ ആ കെട്ട് ബാഗിലൊളിപ്പിച്ചു.
“ജോർജ്ജേട്ടാ..” അമ്മയുടെ ഉച്ചത്തിലുള്ള വിളി. പരിഭ്രാന്തമായ ശബ്ദം. ഞാൻ അടുക്കളയിലേക്ക് ഓടിച്ചെല്ലാനായി ഹാളിലേയ്ക്ക് ചുവടുവച്ചു. വെള്ളത്തിലായിരുന്നു കാൽ പതിച്ചത്.
“മൈര്!” അടുത്ത മുറിയിൽ നിന്നും വെള്ളത്തിലേക്ക് കാൽ കുത്തിയ പപ്പ പറയുന്നത് ഞാൻ കേട്ടു. പപ്പ തെറി പറഞ്ഞ് കേൾക്കുന്നത് ആദ്യമായാണ്. ഹാളാകെ നിറഞ്ഞിരുന്നു. പാദം മൂടുന്ന വെള്ളം. അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു.
“ഇരച്ചു കയറുകയാണ്. ഒറ്റ മിനിട്ടിലാണിത്രയും വെള്ളമായത്.” അമ്മ അങ്കലാപ്പോടെ പറഞ്ഞു. അത് ശരിയാണെന്ന് പിന്നീടുള്ള ഏതാനും മിനിട്ടുകൊണ്ട് ഞങ്ങൾക്ക് മനസ്സിലായി. നിൽക്കുന്ന നിൽപ്പിൽ മുട്ടൊപ്പവും കവിഞ്ഞ് വെള്ളമുയർന്നു.
“സമയമില്ല. ഉള്ളതൊക്കെ മതി. രക്ഷപെടാം നമുക്കാദ്യം.” അതും പറഞ്ഞ് പപ്പ മുറിയിലേക്കോടി പാക്ക് ചെയ്തതത്രയും കൊണ്ട് തിരിച്ചുവന്നു.
അരയ്ക്കൊപ്പം വെള്ളത്തിൽ ഞങ്ങൾ ഞങ്ങളെ കരയുമായി ബന്ധിപ്പിക്കുന്ന ബണ്ട് ലക്ഷ്യമാക്കി ഇരുട്ടിൽ, മഴയിൽ, ടോർച്ചും കുടയുമായി നീന്തി. എങ്ങും മഴയുടെയും വെള്ളത്തിന്റെയും ശബ്ദം മാത്രം.
പപ്പ മുൻപേ നീന്തി. ഞാൻ പുറകിൽ, അമ്മ ഏറ്റവും പുറകിൽ. ബണ്ട് കാലുകൊണ്ട് തപ്പിപ്പിടിക്കണമായിരുന്നു.
“സൂക്ഷിച്ച്” പപ്പ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. എന്റെ ഉള്ള് ഭീതികൊണ്ടും തണുപ്പുകൊണ്ടും ആലിലപോലെ വിറയ്ക്കുന്നുമുണ്ടായിരുന്നു. സൂക്ഷിക്കാൻ പറഞ്ഞ പപ്പയാണ് പക്ഷേ വീണത്.
“പപ്പാ!” ഞാനലറി.
“അയ്യോ! ജോർജേട്ടാ!” അമ്മയുടെ ശബ്ദം മഴയിൽ പാതി മുങ്ങിപ്പോയി.
പപ്പയെ കാണുന്നുണ്ടായിരുന്നില്ല. എനിക്ക് ശബ്ദം വരുന്നുണ്ടായിരുന്നില്ല. അമ്മ ചിലമ്പിച്ച ശബ്ദത്തിൽ പപ്പയെ ഉറക്കെ വിളിച്ച് കരയുന്നുണ്ടായിരുന്നു. മുന്നിലേയ്ക്ക് നീങ്ങാനോ വെള്ളത്തിൽ മുങ്ങി പപ്പയെ അന്വേഷിക്കാനോ ഞങ്ങൾക്ക് കരുത്തില്ലെന്ന് എനിക്ക് തോന്നി. ടോർച്ച് പപ്പയുടെ കൈയ്യിലായിരുന്നു. അതും പപ്പയ്ക്കൊപ്പം മുങ്ങിപ്പോയിരുന്നു. പൂർണമായ ഇരുട്ടിലും മഴയിലും ഞങ്ങൾ പകച്ചുനിന്നു.
******************
ഒരുമിനിട്ടോളമെടുത്തു പപ്പ പൊങ്ങിവരാൻ.
“ബണ്ട് പൊട്ടി.” പപ്പ കിതച്ചുകൊണ്ട് പറഞ്ഞു.
ആദ്യം എനിക്കത് മനസ്സിലായില്ല. നമ്മളിനി എന്ത് ചെയ്യും എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് സംഗതി എനിക്ക് കത്തിയത്. മലവെള്ളത്തിൽ ബണ്ട് പൊട്ടിയിരിക്കുന്നു. അക്കരയുമായി ബന്ധം മുറിഞ്ഞിരിക്കുന്നു. മുറിഞ്ഞിടത്താണ് പപ്പ മുങ്ങിപ്പോയത്. ഇപ്പോൾ ഇത് പൂർണമായുമൊരു തുരുത്താണ്. പുറം ലോകവുമായി യാതൊരു
💬 Comments
View all comments