0%

Chapter Title : പ്രളയകാലത്ത് [LEENA]

Author : Kambikathakal Read All Parts 1.7K

പൊക്കമുള്ള ഇഷ്ടികത്തിട്ട കവിഞ്ഞ് വെള്ളം കയറിവരുന്നു!

ഇത്രനേരവും ഞാൻ മാത്രം അനുഭവിച്ചു വന്ന ജീവഭയം പപ്പയെയും അമ്മയെയും ബാധിച്ചു തുടങ്ങിയതായി ഞാനറിഞ്ഞു.

“ജോർജ്ജേട്ടാ..” അമ്മ കരയുകയായിരുന്നു.

“നീ സമാധാനിക്ക്. നമുക്ക് വഴിയുണ്ടാക്കാം.” പപ്പ പറഞ്ഞു. പക്ഷേ ആ ശബ്ദം ദുർബലമായിരുന്നു എന്നെനിക്ക് തോന്നി.

“വഴിയുണ്ട്. വാ.” പപ്പ എഴുന്നേറ്റു. ഞങ്ങളും.

പപ്പ വാട്ടർടാങ്കിനു നേരെയാണ് നടന്നത്. 500 ലിറ്റർ വെള്ളം കൊള്ളുന്ന, വട്ടത്തിലുള്ള ആ കറുത്ത പിവിസി വാട്ടർടാങ്ക് അഞ്ചടി പൊക്കമുള്ള നാലു കോൺക്രീറ്റ് തൂണുകൾക്ക് മേലെയുള്ള തട്ടിലാണ് നിൽക്കുന്നത്.

“കേറ്” പപ്പ എന്നോട് പറഞ്ഞു.

“പക്ഷേ ഇതിലെങ്ങനെ?” അമ്മ സംശയവും വേവലാതിയും ഒരുമിച്ച് കലർത്തി.

“അതൊക്കെയുണ്ട്.” പപ്പ എന്നെ വാട്ടർടാങ്കിലേക്ക് എടുത്ത് കയറ്റിക്കൊണ്ട് പറഞ്ഞു.

“ഇനി നീയാ വെള്ളം തുറന്നുവിട് ശ്രീ..” പപ്പ തുടർന്നു.

ഞാൻ ടാങ്കിന്റെ സൈഡിൽ കുന്തിച്ചിരുന്ന് വാൽ വ് തുറന്ന് ടാങ്കിലെ വെള്ളം തുറന്നു വിട്ടു. കുറെ സമയം വേണമായിരുന്നു ടാങ്ക് കാലിയാകുവാൻ. ഞാൻ നോക്കുമ്പോൾ പപ്പ അരണ്ട വെട്ടത്തിൽ ടെറസിന്റെ മൂലയിൽ അടുക്കിവെച്ചിരുന്ന ഇഷ്ടികകൾ പെറുക്കിയെടുത്ത് ടാങ്കിരിക്കുന്ന തട്ടിനടിയിലേയ്ക്ക് കൊണ്ടുപോകുകയാണ്. ടെറസിലിപ്പോൾ വെള്ളം പപ്പയുടെ മുട്ടിനു താഴെ ഉണ്ടെന്ന് തോന്നുന്നു.

“ജോർജ്ജേട്ടനെന്താ ഉദ്ദേശിക്കുന്നെ?” അമ്മയുടെ ചോദ്യം അടിയിൽ നിന്ന് ഞാൻ കേട്ടു.

“നീ വാ.” പപ്പയുടെ മറുപടിയും കേട്ടു.

നോക്കുമ്പോൾ പപ്പ അമ്മയെ ആയാസപ്പെട്ട് ഉയർത്തുകയാണ്. ഞാൻ കൈ നീട്ടിക്കൊടുത്തു. അമ്മയെ വലിച്ച് എന്റെ അരികിൽ നിർത്തി.

“നിങ്ങൾ ടാങ്കിനുള്ളിൽ കയറിയിരിക്ക്. രണ്ടുപേർക്കൊക്കെ അതിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ടാങ്കിന്റെ അടപ്പ് അടച്ചാൽ മഴ നനയില്ല. ഞാൻ ഈ കട്ടയടൂക്കി

💬 Comments

View all comments