പ്രണയ മഴ [Angelstories]
📝 Ongoing
👁 4716 views ❤ 35 likes 💬 4 comments
സന്ധ്യ മയങ്ങുന്ന നേരം.... കിളികൾ കൂടണയുന്ന ശബ്‍ദങ്ങൾ നിലച്ചു തുടങ്ങി....... പ്രകൃതി പതുക്കെ ഇരുട്ടിലേക്ക് ഊളിയിട്ട് ആകാശത്ത് കാർ മേഘങ്ങൾ കൂട്ടം കൂടുന്നു...നേർത്ത മഴ... കുളിരുള്ള കാറ്റ്... നിശബ്ദമായ ഇടം.....ഏകാന്തതയിൽ ഒരു വീട്...ഇരുട്ടിൽ വീടിനെ എടുത്തു കാണിക്കാൻ മാത്രം ഉമ്മറത്ത് ഒരു ഫ്ലൂറസെന്റ് ബൾബ് എരിഞ്ഞു തീരുന്നുണ്ട്...... വരാന്തയിൽ രണ്ട് നിഴലുകൾ... ആകസ്മികമായി പ്രണയ നൂലിൽ കോർക്കപ്പെട്ട രണ്ടാത്മക്കൾ..... ആ വിജനതയിൽ അവരും അവരുടെ പ്രണയവും...അവന്റെ മാത്രം പെണ്ണായിട്ട്. അവളുടെ മാത്രം പുരുഷനായിട്ട്...
അവന്റെ നെഞ്ചിൽ ചാരി കിടന്ന്.. പരസ്പരം വിരലുകൾ കോർത്തു പിടിച്ചു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു,വീര്യമേറിയ എന്തോ കീഴടക്കിയൊരു ലഹരി അവരുടെ മുഖത്തു കാണാം.അവർ അവരുടെ പ്രണയത്തെ മനോഹരമാക്കുന്നു... പ്രകടിപ്പിച്ചു തുടങ്ങുന്നു....അവന്റെ പ്രണയ ചുംബനം ആദ്യമായി അവളുടെ നെറ്റിയിൽ പതിയുന്നു.. പാതി കണ്ണുകൾ അടച്ചുകൊണ്ട് സന്തോഷത്തിന്റെ ആനന്ദശ്രു നിറച്ച് അവൾ അത് ഏറ്റു വാങ്ങി....
കണ്ണുകൾ കൊണ്ട് പ്രണയം പറയുന്നതോടൊപ്പം
അവർ പരസ്പരം ചുംബനങ്ങൾ കൊണ്ട് ഇഷ്ടം പറഞ്ഞു.... നാണം കൊണ്ടവൾ അവനെ കെട്ടിപ്പിടിച്ചു .അവന്റെ നെഞ്ചിലെ പ്രണയതാളത്തെ കാതോർത്തു കിടന്നു . അവൻ അവളുടെ മുഖം തന്റെ ഇടനെഞ്ചിൽ നിന്നടർത്തി എടുത്ത് അവളുടെ കണ്ണുകളിൽ നോക്കി.സന്തോഷവും നാണവും ഇടകലർന്ന കണ്ണുകൾ... അവനെ നോക്കാൻ പറ്റാതെ അവൾ കണ്ണുകൾ പതിയെ ചിമ്മി..
അവളുടെ രണ്ട് മിഴിയിണകളും അവൻ മുത്തി ഉണർത്തി എന്നിട്ട് അവളോട് പറഞ്ഞു "എനിക്ക് നിന്നെ എന്തിഷ്ട്ടാന്നറിയോ"..... പ്രണയത്തിൽ നിന്നും ഏറെ കേൾക്കാൻ കൊതിച്ച വാക്കുകൾ അവളെ ഏറെ സുന്ദരിയാക്കി അവന്റെ മുഖം കൈകളിൽ കോർത്തു പിടിച്ചു കൊണ്ട് അവളും പറഞ്ഞു "അറിയാം ഞാനും നിന്നെ ഇഷ്ടപ്പെടുന്നു ഒരുപാട് "അതവന് നൽകിയ ലഹരിയിൽ അവളുടെ ചുണ്ടുകളിൽ അവൻ അമർത്തി ചുംബിച്ചു ......
അവന്റെ നേർത്ത ചുംബനങ്ങൾ ഒക്കെയും അവളിൽ നീരോഴുക്കുകൾ ഉണ്ടാക്കികൊണ്ടിരുന്നു ... അവരുടെ ഉള്ളിൽ അവര് അറിയാതെ പ്രണയത്തിന്റെ ഉറവ പൊട്ടി ഒഴുകി,അവർ അത്രമേൽ ആഴത്തിൽ കൊതിക്കുന്നു..... നേർത്ത് പെയ്ത മഴയിപ്പോൾ അവരുടെ പ്രണയം പോലെ കോരി ചൊരിയുന്നു...ആർത്തലക്കുന്നു...
അവർ ചുണ്ടുകൾ കൊണ്ട് പ്രണയം കൈമാറി, വാരിപ്പുണർന്നു,ആ പ്രണയ ചൂട് പകരുന്നതിനാലാകാം,മഴയുടെ കുളിരിൽ പോലും അവർക്കിടയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി. കാമത്തിന്റെ തീജ്വാല അവരിൽ പടർന്നു കേറി.അതറിഞ്ഞത് കൊണ്ടാവാം അവൾ അവനിൽ നിന്നും കുതറി മാറി,വരാന്തയിൽ നിന്നും മഴയിലേക്ക് ഓടി ഇറങ്ങി...
നാണം കൊണ്ട് അവന്റെ മുഖത്തോട്ട് നോക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.. തന്റെയും പ്രകൃതിയുടെയും പ്രണയമഴ കൊണ്ട് നനഞ്ഞ്..പ്രണയവും.. കാമവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന തന്റെ പെണ്ണിനെ നോക്കി നിൽക്കുന്ന അവൻ കൂടുതൽ പരവേശനായി.. എന്റെ പെണ്ണ് എന്റെ പ്രണയം എന്നത് അവനിൽ കൂടുതൽ കാമം ഉണർത്തുന്നുണ്ടായിരുന്നു....
അവളിലേക്ക് നടന്നടുത്തുകൊണ്ട് തന്നെ അവളുടെ ശരീര സൗന്ദര്യം അവൻ ആസ്വദിക്കുകയായിരുന്നു... കടും പച്ച നിറമുള്ള സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു... അതുവരെ ഉണ്ടായിരുന്ന പ്രണയപ്രകടനങ്ങളിൽ സാരിയുടെ വെടിപ്പ് ഒന്ന് മാറിയിരുന്നു,മഴ നനഞ്ഞു അവളിലേക്ക് ഒട്ടി നിൽക്കുന്ന തുണി അവളുടെ ശരീര വടിവിനെ എടുത്തു കാണിച്ചു,അവളുടെ തുറിച്ചു നിൽക്കുന്ന അംഗലാവണ്യങ്ങളിൽ തനിക്ക് അത്രമേൽ പ്രിയപെട്ടതല്ലാത്ത സാരിയോടു പോലും അവന് പ്രിയം തോന്നി...
അവളുടെ മൂർദ്ധാവിൽ ഇറ്റു വീഴുന്ന ഓരോ തുള്ളിയും മുഖത്തും ചുണ്ടിലും മാറിലും ഒക്കെ തഴുകി തലോടി പൊക്കിൾ കുഴിയിലൂടെ ഒഴുകുന്നത് കണ്ടപ്പോൾ അവനിൽ അസൂയ തോന്നി കാണണം.. താൻ മാത്രം അറിയേണ്ട ഇടത്തിലൂടെ ഒരു തുള്ളി പോലും സ്പർശിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു.....
അവളുടെ ശരീരത്തിനെ പോലെ തന്നെ മനസ്സിനോടും അവന് വല്ലാത്ത ആർത്തി ആയിരുന്നു...മനസ്സുകൊണ്ട് തന്റെതായ അവളെ പൂർണമായും തനിക്ക് കിട്ടാൻ പോകുന്നുവെന്ന ചിന്ത അവന്റെ ഞരമ്പുകളിൽ രക്തയോട്ടം വർദ്ധിപ്പിച്ചു...
അവൻ തന്റെ അടുത്തെത്താറായി എന്നത് അവളിൽ നാണത്തിന്റെ നറുമലരുകൾ വിരിയിച്ചു.. അവളുടെ മുഖം കൂമ്പിയ താമര പൂമൊട്ടുപോലെ ആവുകയും.. നെഞ്ചിടിപ്പിന്റെ വേഗത വർധിക്കുകയും ചെയ്തു.. അവൾ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അതുകണ്ട് അവന്റെ മുഖത്ത് കുസൃതിയിൽ ഒരു ചിരി വിടർന്നു...
അവൻ അവളെ പുറകിലൂടെ ആലിംഗനം ചെയ്തു... പ്രകൃതി അവർക്ക് മുകളിലൂടെ പ്രണയം പെയ്യിച്ചുകൊണ്ടിരുന്നു....അവന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ വയറിൽ അമർന്നു... അവളുടെ മുടി വകഞ്ഞു മാറ്റി വലത് പിൻ കഴുത്തിലും പുറത്തും ചുംബിച്ചു... ആ ചുംബനങ്ങൾ അവളുടെ ഉള്ളിൽ മിന്നൽ പിണരുകൾ സൃഷ്ടിച്ചു..
അരക്കെട്ടിൽ അമർത്തി പിടിച് അവൻ അവളെ ഘാഡമായി ചുംബിച്ചു, അവളുടെ മാറിടങ്ങൾ ഉയർന്നു താഴ്ന്നു..അവൾ അറിയാതെ അവന്റെ കൈകളിൽ അമർത്തി പിടിച്ചു.....പൊടുന്നനെ തിരിഞ്ഞവനെ കെട്ടിപ്പിടിച്ചു..
💬 Comments
View all comments