Chapter Title : പ്രണയ നിലാവ് [അപരിചിതൻ]
വീടിന് വെളിയിൽ വന്ന് ഡോർ ലോക്ക് ചെയ്ത് ചുറ്റിലും ആരേലും ഉണ്ടോ എന്നൊക്കെ നോക്കി പതിയെ അവളുടെ വീട് ലക്ഷ്യം വെച്ച് നീങ്ങി..
അവസാനം ഇരു ചെവി അറിയാതെ അവൾ കിടക്കുന്ന മുറിയുടെ ജനലിന്റെ അരികിൽ എത്തി ജനലിന്റെ പടിയിൽ മുട്ടി.. അപ്പോഴും msg അയക്കുന്നുണ്ടെങ്കിലും ഞാൻ വരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ജനൽ തുറന്നതും രാത്രി അവൾ പൂശിയ ക്രീമിന്റെയും അവൾ അടിച്ചിരുന്ന സ്പ്രെയുടേം സുഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.. എന്നേ കണ്ടതും അവൾ " അയ്യോ ടേ... താൻ വരുമെന്ന്ഞാ ൻ ഒട്ടും കരുതിയില്ല " (ചേട്ടാ വിളി ഒക്കെ അപ്പോഴേക്കും മാറി )
ഞാൻ : ആവശ്യം എന്റെ ആയിപ്പോയില്ലേ പിന്നെങ്ങനെ വരാതിരിക്കാൻ കഴിയും..
അവൾ : ഈ രാത്രി ഈ സമയത്ത് എങ്ങനെ വരാൻ പറ്റി.. പേടി ഇല്ലേ
ഞാൻ : പേടി പണ്ടേ ഇല്ലാ.. നീ തരാമെന്ന് പറഞ്ഞത് താ.. നിന്നാൽ ചിലപ്പോ പണി കിട്ടും..
അവൾ : "അത്... ഇപ്പൊ വേണോ..? പിന്നൊരിക്കൽ പോരേ?"
ഞാൻ : "ദേ ആശിച്ചു ഇത്രേം റിസ്ക് എടുത്തു ഇവിടെ വന്നിട്ട് ഒരുമാതിരി പറയല്ലേ... നീയും പറഞ്ഞില്ലേ വന്നാൽ തരാം എന്ന്.."
(രണ്ട് പേരുടെയും ആദ്യ പ്രണയം ആദ്യ അനുഭവം അവിടെ തുടങ്ങുകയായി?
അവൾ : "ശെരി കവിൾ കാണിക്ക് "
അത് കേട്ടതും ജനൽ കമ്മികളുടെ വലിയ ഗ്യാപ്പിലേക്ക് ഞാൻ കവിൾ ചേർത്ത് പിടിച്ചു.. ഉള്ളിൽ നിറയെ എന്തെന്നില്ലാത്ത ഒരു പുതു അനുഭവം.. ദേ ആദ്യമായി ഒരു പെണ്ണിന്റെ സ്നേഹ
💬 Comments
View all comments