0%

Chapter Title : പ്രണയ പക്ഷികൾ [Anu] 2

Author : lion Read All Parts 645

തന്റെ ശരീരത്തെ ശുദ്ധമാക്കി... കുളി കഴിഞ്ഞു... പുറത്തിറങ്ങിയ അമലയെ കണ്ടു കമല ഞെട്ടിപ്പോയി.. അമ്മയുടെ തുറിച്ചു നോട്ടം കണ്ടു അമല പറഞ്ഞു... മ്മ്... എന്താ ഇത്ര നോക്കാൻ... എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ... കമല പറഞ്ഞു... മ്മ് ഇന്ന് കാക്ക മലർന്നു പറന്നത് തന്നെ... അമല പറഞ്ഞു... അതെന്താ അങ്ങനെ... കമല പറഞ്ഞു... അല്ല... നിന്നെ ആദ്യമായിട്ടാണല്ലോ ഇത്ര രാവിലെ ഇങ്ങനെ എഴുന്നേറ്റ് കുളിച്ചു റെഡിയായിട്ടു കാണുന്നത് അതുകൊണ്ട് പറഞ്ഞു പോയതാ... അമല പറഞ്ഞു.. ഓഹോ... എന്നാ കേട്ടോ...ഇന്ന് മുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചു... അമ്മയ്ക്കു ഞാൻ നന്നാവാത്തതല്ലോ വിഷമം... കമല പറഞ്ഞു.. മ്മ്... എന്നും ഇതുപോലെ അയാൽ മതി... അല്ലാതെ ഒരു ദിവസം മാത്രം പോരാ.... അമല പറഞ്ഞു.... ശരി ഇന്ന് മുതൽ ഞാൻ പുതിയൊരു ആളായിരിക്കും... കമല പറഞ്ഞു.. മ്മ് ശരി ശരി.. വാ വന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്... അമല പറഞ്ഞു... ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം അവൾ നേരെ റൂമിലേക്ക് പോയി... വിഷ്ണുവിന് ഇഷ്ടമുള്ള ബ്ലൂ കളർ ചുരിദാർ തന്നെ അവൾ അന്നിടാൻ തിരഞ്ഞെടുത്തു അവൾ എന്നെത്തേക്കാളും കൂടുതലായി അണിഞ്ഞൊരുങ്ങി... വേഗം ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു...പോകാനൊരുങ്ങി...റൂമിലുള്ള ബാഗെടുത്തു അവൾ പുറത്തിറങ്ങി നേരെ വിഷ്ണുവിന്റെ വീട്ടിലേക്കു ചെന്നു... അവൾ പോകുമ്പോൾ വാസന്തി മുറ്റമടിക്കുവായിരുന്നു.... അമലയെ കണ്ടു വാസന്തി പറഞ്ഞു... മ്മ്... എന്താ മോളെ ഇത്ര രാവിലെ ഇന്നെന്തു പറ്റി ഇതു പതിവില്ലാത്തതാണല്ലോ... അമല പറഞ്ഞു... അതെന്താ എനിക്ക് രാവിലെ എഴുന്നേറ്റുടെ... വീട്ടിന്ന് അമ്മയുടെ ഉപദേശം കേട്ടുകൊണ്ട ഇറങ്ങിയേ ഇവിടെ എത്തിയപ്പോൾ ആന്റിയും തുടങ്ങി...

💬 Comments

View all comments