0%

Chapter Title : പ്രണയ സാഫല്യം 1 [VaSco]

Author : VaSco Read All Parts 38.6K

വെച്ച വോഡ്ക എടുത്ത് കുടിച്ചിട്ടല്ലേ..? അതിന് ഞാൻ എന്ത് പിഴച്ചു.?" "ശരി. അത് ഞാൻ സമ്മതിച്ചു. അവൾ മമ്മയുടെ വോഡ്ക്ക ആണെന്ന് അറിയാതെ എടുത്തു കുടിച്ചുപോയി.. അതിന്റെ പിറ്റേന്നോ..? അന്ന് എന്താ സംഭവിച്ചത് എന്ന് കൂടെ മമ്മ ഒന്ന് ഓർത്ത് നോക്കിയേ..'?" എന്നും പറഞ്ഞു ജൂലി അവളുടെ മമ്മയെ തുറിച്ചു നോക്കി. " നീ എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട. അതും അവൾ കാരണം അല്ലേ..?. അവൾക്ക് കുടിക്കാൻ അവൾ തലേദിവസം കുടിച്ച വെള്ളം തന്നെ വേണം എന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ അവൾക്ക് വോഡ്ക എടുത്തു കൊടുത്തു. അവൾ അത് മട മടാ എന്ന് എടുത്തു കുടിച്ചതിനും ഞാൻ ആണോ കുറ്റക്കാരി. കുട്ടികളുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കാൻ പാടില്ല . എന്നാ പറയാറ്. " അങ്ങനെ പറഞ്ഞിട്ട് ജൂലിയുടെ മമ്മ ചിരിച്ചു. "അയ്യെടാ ! അവൾ അങ്ങനെ ഒരു ആഗ്രഹം ചോദിക്കാനും മമ്മ എടുത്തു കൊടുക്കാനും. രണ്ടും നല്ല കക്ഷികൾ തന്നെ. എന്നിട്ടോ!. അതും കുടിച്ചേച്ചു ഞാൻ അറിയാതെ രണ്ടും കൂടെ രാത്രിയിൽ കറങ്ങാനും പോയി. എന്നിട്ട് എന്തൊക്കെയോ ഒപ്പിച്ചേച്ചു വന്നിട്ട് ഇവിടെ വന്നു വാളും വെച്ച്.......എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട.. " ജൂലി ദേഷ്യത്തിൽ എന്ന പോലെ പറഞ്ഞു. "വേണ്ട. നീ ഒന്നും പറയേണ്ട. ഇനി നിന്റെ കസിന്റെ ഫ്രണ്ടോ... ഫ്രണ്ടിന്റെ കസിനോ.. ആരും ഇങ്ങോട്ട് എന്റെ കൂടെ താമസിക്കാൻ വരേണ്ട. വന്നിട്ട്! ഞാൻ അവരെ ചീത്തയാക്കി എന്ന് പറഞ്ഞു നിനക്ക് എന്നോട് വഴക്ക് കൂടാൻ അല്ലേ..? " "അങ്ങനെ പറഞ്ഞാൽ ശരിയാവില്ല.

💬 Comments

View all comments