0%

Chapter Title : പ്രണയ സാഫല്യം 1 [VaSco]

Author : VaSco Read All Parts 38.5K

ചെയ്തു എന്റെ അച്ഛനേയും വളച്ചു കുപ്പിയിലാക്കി നമ്മുടെ കല്യാണത്തിന് സമ്മതിപ്പിക്കുന്നു. അങ്ങനെ അല്ലേ..?" "അതേ. നിന്റെ ബുദ്ധി തെളിഞ്ഞു വരുന്നുണ്ട്.." "പക്ഷെ അങ്ങനെ ഒക്കെ ചെയ്താലും നമ്മുടെ കല്യാണത്തിന് അവർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ജൂലി..?". "നമുക്ക് ശ്രമിക്കാം. ഇതല്ലാതെ വേറെ വഴിയില്ല " "എന്നാൽ ശരി നമുക്ക് നോക്കാം." സഞ്ജുവും ജൂലിയും ചെന്നൈയിൽ ഒരു എൻജിനീയറിംഗ് കോളേജിൽ ഒരുമിച്ചു പഠിക്കുന്നവരാണ്. കൂടാതെ കമിതാക്കളും. ഇതിൽ സഞ്ജു ഒരു നാടൻ പയ്യൻ ആണ്. അവന് അച്ഛൻ മാത്രമേ ഉള്ളൂ. ഒരു തനി നാടൻ ഗ്രാമവാസി പയ്യൻ. സഞ്ജുവിന്റെ അമ്മ അവന്റെ ചെറുപ്പത്തിൽ തന്നെ അവരെ വിട്ട് പോയതാണ്. ഇപ്പോൾ സഞ്ജുവിന്റെ അച്ഛൻ കേരളത്തിലെ ഒരു ഗ്രാമത്തിൽ ആണ് ജീവിക്കുന്നത്. അത് പോലെ ആണ് ജൂലിയുടെ മമ്മയും. ജൂലിയുടെ മമ്മ. ബാംഗ്ലൂരിൽ ഏതോ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സി. ഒ ആണ്. കൂടാതെ അൾട്രാ മോഡേണും. സഞ്ജുവിന്റെ അച്ഛൻ കൃഷിയും പശുക്കളും. യോഗയും. വ്യായാമവും അതിനിടയിൽ ഉള്ള ജോലിയുമൊക്കെ ആയി ഒരു സാധാരണ ജീവിതം നയിക്കുമ്പോൾ. ജൂലിയുടെ മമ്മ. ജോലിയും ഫാഷനും പബ്ബും പാർട്ടിയുമൊക്കെയായി മോഡേൺ ലൈഫ് ആയിട്ടാണ് പോകുന്നത്. അച്ഛനെ പോലെ തന്നെ സഞ്ജുവും. ഒരു നാടൻ പയ്യൻ ആണെങ്കിൽ . ജൂലി അവളുടെ മമ്മയെ പോലെ ഇത്തിരി ഫാഷൻ ആണ്. അവളുടെ മമ്മ തന്നെയാണ് അവളെക്കൊണ്ട് ഫാഷൻ മോഡേൺ ഡ്രസ്സുകൾ ഇട്ട് പഠിപ്പിച്ചത്. അച്ഛനെ കണ്ട് വളർന്ന സഞ്ജു അതുപോലെ നാടൻ പയ്യൻ ആയിപ്പോയി. അങ്ങനെ ആയത് കൊണ്ട് തന്നെ സഞ്ജുവിന് അച്ഛനോട്‌ വലിയ സ്നേഹവും

💬 Comments

View all comments