0%

Chapter Title : പ്രണയ സാഫല്യം 1 [VaSco]

Author : VaSco Read All Parts 38.6K

ബഹുമാനവും ആണ്. അച്ഛൻ ജീവിക്കുന്ന ചിട്ട കർശനം ആണ്. അത് സഞ്ജു അതേപടി പാലിക്കാറും ഉണ്ട്. അതുപോലെ തന്നെയാണ് ജൂലിയുടെ മമ്മയും. പക്ഷെ ജൂലിയുടെ മമ്മയ്ക്ക് പ്രത്യേകിച്ച് ചിട്ടകൾ ഒന്നും ഇല്ലെന്ന് മാത്രം. ജൂലിയുടെ മമ്മ അവളോട് നല്ല ഫ്രണ്ട്ലി ആണ്. അവർ എന്തും തുറന്ന് സംസാരിക്കും. അങ്ങനെ ഒക്കെ ആണെങ്കിലും അവളുടെ എല്ലാ കാര്യത്തിലും തീരുമാനമെടുക്കുന്നത് അവളുടെ മമ്മയാണ്. മമ്മയെ എതിർത്ത് അവൾ ഇന്ന് വരെ ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു കാര്യവും ചെയ്തിട്ടില്ല. അതുകൊണ്ട് ഇരുവർക്കും അവരെ എതിർത്തു ഒന്നും ചെയ്യാൻ മനസ്സില്ല അതാണ് സത്യം. അതുകൊണ്ടാണ് അവർ ഇങ്ങനെ ഒരു വഴി കണ്ടെത്തിയത്. അന്ന് തന്നെ സഞ്ജു അച്ഛനെ വിളിച്ചു. അതിന് ശേഷം വീട്ടിലേക്ക് പുറപ്പെട്ടു. ജൂലി അവളുടെ മമ്മയുടെ അടുത്തേക്കും. വീട്ടിൽ സഞ്ജു അച്ഛനോട് സംസാരിക്കുന്നതിനിടയിൽ. സഞ്ജു പറഞ്ഞു. "അച്ഛാ എനിക്ക് ബാംഗ്ലൂരിൽ പോകണം." "ഉം. എന്തിന്..? നിന്റെ ചെന്നൈയിൽ ഉള്ള പഠിത്തം എല്ലാം കഴിഞ്ഞോ.?" . സഞ്ജുവിന്റെ അച്ഛൻ അവനോട് ചോദിച്ചു. "ഉം. ഏതാണ്ട് കഴിയാറായി. പക്ഷെ അതിന് മുൻപ് എനിക്ക് ഒരു ഇന്റേണൽഷിപ്പ് ഉണ്ട് . അത് ബാംഗ്ലൂരിൽ ആണ്. അത് കൂടെ കഴിഞ്ഞാലേ കോഴ്സ് തീരൂ. അതുകൊണ്ട് എനിക്ക് നാളെ തന്നെ ബാംഗ്ലൂരിൽ പോകണം.." സഞ്ജു പറഞ്ഞു. "നാളെ തന്നെ പോകണോ..? നാളെ തന്നെ ബാംഗ്ലൂരിൽ പോയിട്ട്. അവിടെ എവിടെയാ നീ താമസിക്കുക..? അവിടെ കോളേജ് വകയിൽ ഹോസ്റ്റൽ കിട്ടിമോ..?" "ഇല്ല അച്ഛാ. കോളേജ് ഹോസ്റ്റൽ ഒന്നും കിട്ടില്ല.?" "കിട്ടില്ലേ..? അതെന്താ..?" സഞ്ജുവിന്റെ അച്ഛൻ വളരെ ഗൗരവത്തിൽ

💬 Comments

View all comments