Chapter Title : പ്രണയ സാഫല്യം 1 [VaSco]
ചോദിച്ചു. "അത്. എല്ലാവരും ഒരുമിച്ചു അല്ല ഉള്ളത്. പലരും പല സ്ഥലത്ത് ആണ്. അതുകൊണ്ട് കോളേജ് ഹോസ്റ്റൽ കിട്ടില്ല. പിന്നെ ..അവിടെ പി ജി കിട്ടും. " " പി ജിയോ.? എന്ന് വെച്ചാൽ പെയിങ് ഗസ്റ്റ് ആയിട്ടോ..? " "ആ അതേ അച്ഛാ. അവിടെ എന്റെ ഒരു ഫ്രണ്ടിന്റെ ബന്ധു വീട് ഉണ്ട്. അവിടെ താമസിക്കാം എന്ന് അവൻ എനിക്ക് ഉറപ്പ് തന്നു.. അവൻ ആ വീട്ടിൽ പറഞ്ഞോളും. പക്ഷെ.!!" സഞ്ജു അങ്ങനെ പറഞ്ഞു നിർത്തി. "ഉം. പിന്നെ എന്താ ഒരു പക്ഷെ.?" സഞ്ജുവിന്റെ അച്ഛൻ ചോദിച്ചു. " അത് അവന്റെ ഒരു കസിൻ സിസ്റ്റർ ഉണ്ട്. അവൾക്ക് ഇവിടെയാണ് ഇന്റേണൽ ഷിപ്പ്. അതുകൊണ്ട് അവളെ ഇവിടെ നമ്മുടെ ഈ വീട്ടിൽ താമസിപ്പിക്കാൻ പറ്റുമോ എന്ന് അവൻ ചോദിച്ചു. ഞാൻ അച്ഛനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. " "അത് ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളൂ. അപ്പോൾ എങ്ങനെയാ ഒരു പെണ്ണിനെ ഇവിടെ താമസിപ്പിക്കുന്നത്. അവൾക്ക് വേറെ ഏതെങ്കിലും ഹോസ്റ്റലിൽ റൂം ഏർപ്പാട് ചെയ്യാം എന്ന് പറഞ്ഞേക്ക്." "അതൊക്കെ ഞാൻ പറഞ്ഞതാ. അച്ഛാ. പക്ഷെ അവർക്ക് അതൊന്നും ഒരു പ്രശ്നവും ഇല്ല. മാത്രമല്ല. ഇവിടെ ആകുമ്പോൾ അവളുടെ എന്തിലും ഏതിലും അച്ഛന്റെ ഒരു ശ്രദ്ധയും സംരക്ഷണവും ഉണ്ടാകും. . അതാ അവൻ പറഞ്ഞത്. " "എന്നാലും. അത് എങ്ങനെയാ..? അതൊക്കെ മോശം അല്ലേ. നാട്ടുകാർ എന്ത് പറയും..? " "നാട്ടുകാർ എന്ത് പറയും എന്ന് നോക്കിയാൽ എനിക്കും അവിടെ റൂം കിട്ടില്ല. പ്ലീസ് അച്ഛാ ഒന്ന്
💬 Comments
View all comments