Chapter Title : പ്രണയ സാഫല്യം 11 [VaSco]
ഒന്ന് പോടി അവിടുന്ന്. എന്നെകൊണ്ട് വെറുതെ ഒന്നും പറയിപ്പിക്കണ്ട." എലിസബത്ത് പറഞ്ഞു.
"എടി. എല്ലാവർക്കും ഒന്നും വേണ്ട. നമുക്ക് ഇഷ്ട്ടം ഉള്ളവർക്ക്. നമുക്ക് ഓക്കെ ആണ്. ആള് കുഴപ്പമില്ല എന്ന് തോന്നിയാൽ അതൊന്നും തെറ്റല്ല. അതൊക്കെ ആവാം. അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖവും സന്തോഷവും നൽകും."
"അതിന് എന്നെ കിട്ടില്ല മോളെ.. എനിക്ക് അങ്ങനെയുള്ള ഒരു സുഖവും വേണ്ട സന്തോഷവും വേണ്ട."
"വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നേയുള്ളൂ. . ഇനി
നീ കാര്യം പറ മോളെ ഏലികുട്ടി. വിശ്വസിക്കാൻ പറ്റുന്നത് എന്തെങ്കിലും ..."
"ഇനി നിന്നോട് ഞാൻ എന്ത് പറയാൻ. നീ വിശ്വസിക്കുമെങ്കിൽ വിശ്വസിക്ക്. "
"ഞാൻ വിശ്വസിക്കാൻ നീ ഉള്ളത് പറഞ്ഞാൽ മാത്രം മതി."
" എടി മേരികുട്ടി എന്നാൽ നീ മുഴുവനും കേൾക്ക്. എന്നിട്ട് വേണമെങ്കിൽ നീ വിശ്വസിച്ചാൽ മതി...."
അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് ഒരു നിമിഷം മേരികുട്ടിയെ നോക്കി. എന്നിട്ട് തുടർന്നു.
" ജൂലിമോൾക്ക് ഒരു ഇന്റേണൽ ഷിപ്പ് ഉണ്ട്. അത് ആ പയ്യന്റെ ഒരു കസിൻ ഉണ്ട്. ജൂലി മോളുടെ ഫ്രണ്ട്. അവളുടെ നാട്ടിൽ ആണ്. ജൂലി മോള് അവിടെയാണ് താമസിക്കുന്നത്. അപ്പോൾ അവർ സഞ്ജുവിന്റെ കാര്യം ചോദിച്ചു. സഞ്ജുവിന് ഇവിടെയാണ് ഇന്റേണൽഷിപ്പ് . അതുകൊണ്ട് ഇവിടെ എന്റെ വീട്ടിൽ എന്റെ കൂടെ താമസിക്കാൻ പറ്റുമോ എന്ന് . താമസിപ്പിക്കാം എന്ന് ജൂലി മോള് അവർക്ക് വാക്ക് കൊടുത്തു. അവൾക്ക് അവിടെ താമസിക്കേണ്ടതല്ലേ....
പിന്നെ ഞാൻ എന്ത് ചെയ്യും. അതുകൊണ്ട് അവനെ എന്റെ കൂടെ താമസിപ്പിക്കാൻ ഞാൻ
💬 Comments
View all comments