0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.3K

ആണെന്നാ. അതുകൂട്ടാ അവൾ ഇപ്പോൾ എന്റെ അടുത്ത് ചാടികടിക്കാൻ വരുന്നത്."

എലിസബത്ത് പറഞ്ഞത് കേട്ട് മേരികുട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

" അവൾ നിന്റെ അമ്മ അല്ലേ ആയുള്ളൂ. അല്ലാതെ അവൾ നിന്റെ അമ്മായിയമ്മ ഒന്നും ആയില്ലല്ലോ..? ഇനി അങ്ങനെ കൂടെ ആയാൽ എന്താവും. അത് നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ.... " അതും പറഞ്ഞു മേരിക്കുട്ടി വീണ്ടും ചിരിച്ചു. അപ്പോൾ എലിസബത്ത് പറഞ്ഞു.

"മതി. മതി. ഓരോ മണ്ടത്തരങ്ങൾ പറഞ്ഞു ഇങ്ങനെ സ്വയം ചിരിക്കാതെ. ഞാൻ പറഞ്ഞതൊക്കെ നിനക്ക് ഇപ്പോൾ വിശ്വാസമായോ അതു പറ."

" എനിക്ക് നിന്നെ വിശ്വാസമാടീ പെണ്ണേ. എന്നാലും. ഞാൻ കേട്ടത് മുഴുവനും സത്യമാകണമെന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയെങ്കിലും നിന്റെ ജീവിതം പൂത്തു തളിർക്കുന്നത് കാണാലോ..... ഇത് ഇങ്ങനെ വെറുതെ ആർക്കോ വേണ്ടി എന്നപോലെ... ആഹ്!! അതുപോട്ടെ നീ നാളത്തെ ഫംഗ്ഷന് വരില്ലേ. നീ അവനെയും കൂട്ടി വാ. നമുക്കൊന്ന് പൊളിക്കാം."

" ഉം.. പിന്നേ. പൊളിക്കുന്ന് . വേറെ ഒന്നും വേണ്ടേ. പൊളിച്ചാൽ മാത്രം മതിയോ...? ... അല്ല! അതിരിക്കട്ടെ... നാളത്തെ ഫംഗ്ഷനോ ഏത് ഫംഗ്ഷൻ...? നീ ഏത് ഫംഗ്ഷന്റെ കാര്യമാ പറയുന്നത്...? "

"ങ്ങേ. നീ അതു മറന്നോ.. നാളെയല്ലേ ശാരിയുടെ ഡിവോഴ്സിന്റെ ഫംഗ്ഷൻ. നമ്മുടെ വിമൻസ് ക്ലബ്ബിലെ പുതിയ മെമ്പർ ശാരികയുടെ കാര്യമാ ഞാൻ പറയുന്നത് . അവളത് ഗംഭീരമായി ആഘോഷിക്കും എന്ന് പറഞ്ഞത്. ഡിവോഴ്സ് കിട്ടിയതിന്റെ ആഘോഷം. "

അതും പറഞ്ഞു മേരിക്കുട്ടി ചിരിച്ചു.

" ഓ! അത് ഞാൻ മറന്നു പോയി..

💬 Comments

View all comments