0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.3K

അതും നിന്റെ കൂടെ. നമ്മുടെ ജൂലിയുടെ കൂടെ ആണ് ഈ പയ്യനെ കണ്ടത് എങ്കിൽ ഞാൻ ഒന്നും മിണ്ടാതെ ചുമ്മാ അങ്ങ് പോയേനേ. കാരണം അവളുടെ പ്രായവും അതല്ലേ.... ഇത് പക്ഷെ നീ. അതും ഭൂലോക പുരുഷ വിദ്വേഷി ആയ നിന്റെ കൂടെ. നീ പറ ഇത് ആരാ. എന്താ നിനക്ക് ഇവനും ആയുള്ള ഇടപാട്."

"എടി മേരിക്കുട്ടി ഇത് നീ കരുതും പോലെ ഒന്നുമല്ല. അതൊക്കെ നിന്നോട് പറയാമെന്ന് ഞാൻ പറഞ്ഞില്ലേ.. നീ ഇപ്പോൾ ഒരു കാര്യം ചെയ്യ്. നീ പോയി എന്റെ ഓഫീസ് ക്യാബിനിൽ ഇരിക്ക്. കുറച്ചു കഴിഞ്ഞ് ഞാൻ അവിടേക്ക് വരാം. എന്നിട്ട് ഞാൻ നിന്നോട് എല്ലാം പറയാം. നീ ഇപ്പോൾ ഒന്ന് പോ."

" എടി ഏലി പെണ്ണേ... നീ കിടന്നു ചാടാതെ അടങ്ങി നിൽക്ക്.... ഞാൻ പോകാം. പക്ഷേ!. ഇപ്പോൾ തന്നെ കുറച്ചൊക്കെ എനിക്കറിയാം. കാരണം ഞാൻ ആദ്യം പോയത്. നിന്റെ ഫ്ലാറ്റിലാണ്. അവിടെവച്ച് കുറെയൊക്കെ ആ സെക്യൂരിറ്റി പറഞ്ഞു ഞാനറിഞ്ഞു. ഈ പയ്യൻ നിന്റെ കാമുകൻ ആണെന്ന്. അത് നീ തന്നെ അയാളോട് പറഞ്ഞെന്ന്. പിന്നെ നിങ്ങൾ ഇവിടെ ഈ മാളിൽ നടത്തുന്ന പെർഫോമൻസ്!! അതും കൂടി കണ്ടതോടെ എനിക്കും ഏതാണ്ട് ഉറപ്പായി. ഇത് നിന്റെ കാമുകൻ തന്നെ... എന്നാലും. അത് എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് നിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് അത് കേൾക്കണം. സത്യമാണോ ഞാൻ അറിഞ്ഞതും കണ്ടതും ഒക്കെ എന്ന്."

മേരിക്കുട്ടി പറയുന്നത് കേട്ട് ഒരു നിമിഷം മിണ്ടാതെ നിന്ന എലിസബത്ത്

💬 Comments

View all comments