Chapter Title : പ്രണയ സാഫല്യം 11 [VaSco]
പറഞ്ഞു.
" പറയാം. എല്ലാം ഞാൻ പറയാം. നീയിപ്പോൾ ഒന്ന് പോയിത്താ . പോയി ഞാൻ പറഞ്ഞതുപോലെ ചെയ്. ഞാൻ അങ്ങോട്ട് വരാം. എന്നിട്ട് നമുക്ക് സംസാരിക്കാം.. "
"ശരി ഞാൻ പോകാം. അതിനുമുമ്പ് നിന്റെ കാമുകനെ ഞാനൊന്ന് പരിചയപ്പെടട്ടെ. എന്നിട്ട് ഞാൻ പോകാം. അല്ലെങ്കിൽ നിന്റെ കാമുകൻ എന്നെ പറ്റി എന്ത് കരുതും. നീ വാ."
അതും പറഞ്ഞ് ചിരിച്ചുകൊണ്ട് മേരിക്കുട്ടി എലിസബത്തിന്റെ കയ്യും പിടിച്ച് സഞ്ജുവിന്റെ അടുത്തേക്ക് നടന്നു. ആ സമയം സഞ്ജു അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
എലിസബത്തിനോട് സംസാരിക്കുന്ന മുടിയൊക്കെ ബോയ് കട്ട് വെട്ടി . ഹാഫ് പാന്റും ബനിയനും ഉടുത്തുനിൽക്കുന്ന മേരിക്കുട്ടിയെ.
സഞ്ജുവിന്റെ അടുത്ത് എത്തിയ ഉടനെ എലിസബത്ത് സഞ്ജുവിനോട് പറഞ്ഞു.
". സഞ്ജു ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് മേരി. "
"ഹായ്. സഞ്ജു. " മേരി പറഞ്ഞു.
അങ്ങനെ പറഞ്ഞശേഷം മേരിക്കുട്ടി സഞ്ജുവിനെ നേരെ കൈ നീട്ടി. സഞ്ജു എലിസബത്തിനെ നോക്കിയിട്ട് മേരിക്കുട്ടിക്ക് കൈ കൊടുത്തു.
മേരിക്കുട്ടി സഞ്ജുവിന്റെ കയ്യിൽ പിടിച്ചു കുലുക്കി. സഞ്ജു വെറുതെ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"ഹായ്.. ആന്റി. "
" ആന്റിയോ...? മേരി. മേരിക്കുട്ടി. അതാണ് എന്റെ പേര്. സഞ്ജുവിന് ഇഷ്ടമാണെങ്കിൽ എന്നെ മേരി എന്നോ കുട്ടി എന്നോ അതോ രണ്ടും ചേർത്ത് മേരിക്കുട്ടി എന്ന് വിളിച്ചോ. അല്ലാതെ ഈ ആന്റി വിളി വേണ്ട. എനിക്ക് അതിനുമാത്രം പ്രായം ഒന്നും ആയില്ല. ഞാൻ ഇവളെക്കാളും ഇളയതാ. "
മേരിക്കുട്ടി ചിരിയോടെ പറഞ്ഞു.
മേരിക്കുട്ടി പറയുന്നത് കേട്ട് സഞ്ജുവിന് എന്തോ പോലെ
💬 Comments
View all comments