0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.3K

ഞാൻ പറഞ്ഞത് കേട്ട് അവൻ എന്നെ തന്നെ നോക്കി. അവന്റെ കണ്ണുനിറഞ്ഞിരുന്നോ. ആഹ്.! ആർക്കറിയാം ആ സമയം ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.

വിവാഹം കഴിക്കാതെ എന്റെ ശരീരം അവന് പങ്കിടാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടും. അവനൊന്നും മിണ്ടാതെ ഇറങ്ങിപ്പോയി. പിന്നെ ഒന്ന് രണ്ട് ദിവസം അവൻ എന്റെ അടുത്ത് വന്നേയില്ല. ആ രണ്ടു ദിവസവും എനിക്ക് എന്തോ പോലെയായിരുന്നു. എന്നാൽ മൂന്നാം ദിവസം.

അന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഞാനെന്റെ ഫ്ലാറ്റിലെ റൂമിൽ ആയിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്. ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ. നാണിച്ചു നിൽക്കുന്ന അവനെയാണ് ഞാൻ കണ്ടത്. അവനെ ഞാൻ അകത്തേക്ക് ക്ഷണിച്ചു. എന്നിട്ട് ചോദിച്ചു.

"ഉം. എന്ത് പറ്റി. കടപ്പുറത്ത് പാട്ടും പാടി നടന്ന് മതിയായോ.. നിരാശ കാമുകന്റെ റോൾ. രണ്ടുദിവസമായല്ലോ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്തെ . എന്നിട്ട് ഇപ്പോൾ എന്ത് പറ്റി ഇങ്ങോട്ട് വരാൻ..."

ഞാൻ ചോദിച്ചത് കേട്ട് അവൻ നാണത്തോടെ പറഞ്ഞു.

" അത് എനിക്ക് ഈ പെണ്ണിനെ വേണം. പക്ഷേ അത് ഈ ശരീരം മാത്രം മോഹിച്ചല്ല. ശരീരത്തോടൊപ്പം മനസ്സും മോഹിച്ച്. വിവാഹം കഴിക്കാൻ അല്ലേ പറ്റാതെയുള്ളൂ. അല്ലാതെ തന്നെ ഈ മനസ്സും ശരീരവും എനിക്ക് തന്നൂടെ. ഞാന് ഇവിടെയുള്ള നാൾ വരെ. എനിക്ക് തരാം എന്ന് പറഞ്ഞ ഈ ശരീരത്തിന്റെ കൂടെ മനസ്സും എനിക്ക് തന്നൂടെ. അതുവരെ മാത്രമെങ്കിലും. "

അവന്റെ ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. പക്ഷേ ആദ്യത്തെ ഞെട്ടൽ മാറിയശേഷം ഞാൻ അവനെ കെട്ടിപ്പിടിച്ചു. അവന്റെ മുഖത്തു

💬 Comments

View all comments