Chapter Title : പ്രണയ സാഫല്യം 11 [VaSco]
ആദ്യം കണ്ടപ്പോൾ തോന്നിയത്.. അവനൊരു കൊച്ചു പയ്യൻ ആണെന്ന. സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി. അങ്ങനെ മാത്രമേ എനിക്ക് അവനെ തോന്നിയുള്ളൂ. അങ്ങനെ ആയിരുന്നു അവന്റെ പെരുമാറ്റവും കുസൃതികളും.
എന്നാൽ അവന്റെ പ്രായം ഇരുപത്തി മൂന് വയസ്സ് ആയിരുന്നു. വിവാഹം കഴിക്കാൻ ഒക്കെ പറ്റിയ പ്രായം. അവൻ എന്നും എന്നെ നോക്കും. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൻ ഓടിവരും. എല്ലാം സ്നേഹത്തോടെ കരുതലോടെ അവൻ ചെയ്തുതരും. അതോടെ ഒരു ദിവസം എങ്കിലും അവൻ എന്റെ ആവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . അങ്ങനെയിരിക്കെ ഒരു ദിവസം അവൻ എന്നോട് ചോദിച്ചു.
ഞാൻ മേരിക്കുട്ടിയെ വിവാഹം കഴിച്ചോട്ടെ എന്ന്. അവന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം എനിക്ക് ചിരിയാണ് വന്നത്. പിന്നെ ഞാൻ അവനോട് പറഞ്ഞു.
എന്റെ ഈ ശരീരം കണ്ടിട്ടാണ് എങ്കിൽ. അതിനു എന്നെ വിവാഹം കഴിച്ചു മോൻ കഷ്ടപ്പെടേണ്ട എന്ന്. വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഇല്ലെന്ന്. . മാത്രമല്ല ഞാൻ അവനോട് പറഞ്ഞു. അവന് എന്നോട് അത്രയും ഇഷ്ട്ടം ഉണ്ടെങ്കിൽ വൈകുന്നേരം എന്റെ ഫ്ലാറ്റിലേക്ക് വന്നേക്കാൻ.. നമുക്ക് അവിടെ കൂടാം എന്ന് . അവിടെവച്ച് എന്റെ മോൻ എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ എന്ന് . അതിനൊരു വിവാഹത്തിന്റെയോ താലിയുടെയോ മിന്നിന്റെയോ ആവശ്യമില്ലെന്ന്..
അതല്ല. എന്നെ വിവാഹം കഴിച്ചേ പറ്റൂ എന്ന് ആണെങ്കിൽ... നേരെ പടിഞ്ഞാറ് വെച്ചുപിടിച്ചോ. അവിടെ കടപ്പുറത്ത് പോയി. പഴയ ഒരു സിനിമയിലെ പാട്ട് ആയ. മാനസ മൈനേ.. വരൂ.... എന്ന പാട്ട് പാടി തെക്ക് വടക്ക് നടക്കാൻ ഞാൻ അവനോട് പറഞ്ഞു.
💬 Comments
View all comments