0%

Chapter Title : പ്രണയ സാഫല്യം 11 [VaSco]

Author : VaSco Read All Parts 64.3K

എനിക്ക് പള്ളിയിൽ ഇട്ട പേരാ. എൽസ എന്ന് . പക്ഷേ ഇപ്പോൾ അത് ആരും വിളിക്കാറില്ല. ആർക്കും അറിയുകയും ഇല്ല. എനിക്ക് അങ്ങനെ ഒരു പേരുള്ളത്. എന്റെ മോൾക്ക് പോലും.. അതുകൊണ്ട് ഇനിയത് സഞ്ജു വിളിച്ചോ. "

"'എൽസ." നല്ല പേര്. 'എൽസകുട്ടി.' അങ്ങനെയും വിളിക്കാം.. എന്നാലും വിളിക്കാൻ സുഖം ആന്റി എന്നോ.. ആന്റി കുട്ടി എന്നോ. ആന്റി പെണ്ണ് എന്നോ വിളിക്കുന്നതാ."

അതും പറഞ്ഞ് സഞ്ജു ചിരിച്ചു. സഞ്ജു പറഞ്ഞത് കേട്ട് എലിസബത്തും ചിരിച്ചു.. അവർ എത്തിയത് എലിസബത്തിന്റെ ഓഫീസിൽ ആയിരുന്നു. അവിടെ എത്തും മുൻപ് എലിസബത്ത് സഞ്ജുവിനോട് ചോദിച്ചു.

"നമ്മൾ ഇപ്പോൾ പോകുന്നത് ഞാൻ വർക്ക്‌ ചെയ്യുന്ന ഓഫീസിൽ ആണ്. അവിടെ എത്തിയാൽ സഞ്ജു എന്റെ ആരാണെന്ന് ആരെങ്കിലും സഞ്ജുവിനോട് ചോദിച്ചാൽ.. സഞ്ജു എന്റെ ആരാണെന്ന് പറയും..?"

"എന്താ സംശയം. ഞാൻ എന്റെ എൽസകുട്ടിയെ കെട്ടാൻ പോകുന്ന ചെറുക്കൻ ആണെന്ന് പറയും. അങ്ങനെ അല്ലേ നമ്മൾ ഫ്ലാറ്റിലെ എല്ലാവരോടും പറഞ്ഞത്. . അല്ലെങ്കിൽ തന്നെ നമ്മൾ കെട്ടാൻ പോകുന്നവർ അല്ലേ. അപ്പോൾ അങ്ങനെ പറയാം. എന്താ..?"

"വേണ്ട വേണ്ട. ഇപ്പോൾ അവിടെ ആരോടും അങ്ങനെ പറയേണ്ട.. ഇപ്പോൾ അവിടെ ആരും അറിയേണ്ട. നമ്മൾ കെട്ടാൻ പോവുകയാണെന്ന്. അത് അറിഞ്ഞാൽ... ഇത്രയും സുന്ദരനായ ഒരു പയ്യനെ എനിക്ക് കിട്ടിയതിൽ അവർക്കൊക്കെ എന്നോട് അസൂയ തോന്നും. അതോടെ ചിലരെങ്കിലും എന്നെ കളിയാക്കും. പിന്നെ എനിക്ക് അവിടെ ഇരുന്ന് സ്വസ്ഥമായി ജോലി ചെയ്യാൻ പറ്റില്ല. അതുകൊണ്ട് നമ്മുടെ വിവാഹത്തിന് അടുപ്പിച്ചു മാത്രം അവരോടൊക്കെ കാര്യം പറയാം. "

"

💬 Comments

View all comments