Chapter Title : പ്രണയ സാഫല്യം 11 [VaSco]
ഇപ്പോൾ പിന്നെ ഞാൻ ആരാണെന്ന് പറയും. "
" അത് എന്റെ റിലേറ്റീവ് ആണെന്ന് പറയാം. കുറച്ചുനാൾ എന്റെ കൂടെ കാണും എന്നും പറയാം. എന്നു കരുതി അവിടെയുള്ള വേറെ സുന്ദരിമാരെ വല്ലതും നോക്കിയാൽ ഉണ്ടല്ലോ. എന്റെ സ്വഭാവ മാറും. "
" ഞാൻ ആരെയും നോക്കില്ല പൊന്നേ.. എനിക്ക് ഈ പെണ്ണിനെ മാത്രം നോക്കിയാൽ മതി."
അതും പറഞ്ഞു സഞ്ജു എലിസബത്തിനെ നന്നായി കെട്ടിപിടിച്ചു.
അത് കേട്ട് എലിസബത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
" നോക്കിക്കോ. പക്ഷേ വേറെ ആഗ്രഹമൊന്നും വേണ്ട. അത് ഇനി ആരായാലും. കേട്ടല്ലോ...? "
"കേട്ടൂ.. കേട്ടൂ. ഞാൻ ഇനി സ്വപ്നത്തിൽ പോലും വേറെ ഒരു പെണ്ണിനെ നോക്കില്ല മോഹിക്കില്ല. പോരെ. അതിരിക്കെട്ടെ. ഞാൻ എന്റെ എൽസ കുട്ടിയുടെ ഏത് റിലേറ്റീവ് ആണെന്ന് പറയും...?"
"അത് എന്റെ മമ്മ വകയിൽ ഉള്ള ഏതെങ്കിലും റിലേറ്റീവ് ആണെന്ന് പറയാം പോരെ. "
ബുള്ളറ്റ് പാർക്ക് ചെയ്ത ശേഷം. എലിസബത്ത് സഞ്ജുവിനെയും കൂട്ടി ഓഫീസിലേക്ക് നടന്നു. ഓഫീസിൽ കയറിയ ഉടനെ. സഞ്ജുവിനെ അവിടെയുള്ള വിസിറ്റേഴ്സ് റൂമിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് എലിസബത്ത് പറഞ്ഞു.
" എന്റെ സഞ്ജു. ഒരു 10 മിനിറ്റ് ഇവിടെ ഇരിക്ക്. അപ്പോഴേക്കും ഞാൻ വരാം. എനിക്ക് ഇത്തിരി പണിയുണ്ട്. "
അതും പറഞ്ഞു എലിസബത്ത് തന്റെ ക്യാബിനിലേക്ക് പോയി. അവിടെ എലിസബത്തിനെ കാത്ത് മേരികുട്ടി ഇരിക്കുന്നുണ്ടായിരുന്നു.
തന്റെ ക്യാബിന്റെ അകത്ത് കയറിയ ഉടനെ എലിസബത്ത് മേരിയേയും കൂട്ടി മുകളിൽ റൂഫ് ടോപ്പിലേക്ക് നടന്നു. അവിടെ എത്തിയ ഉടനെ എലിസബത്ത് മേരിയോട്
💬 Comments
View all comments