Chapter Title : പ്രണയ സാഫല്യം 14 [VaSco]
അപ്പോൾ എലിസബത്ത് സഞ്ജുവിന്റെ കൈ തട്ടി മാറ്റിയിട്ട് പറഞ്ഞു.
"എന്നെ തൊടേണ്ട എന്ന് പറഞ്ഞില്ലേ സഞ്ജു. സഞ്ജു ഇനി എന്നോട് മിണ്ടാൻ വരേണ്ട. ഇങ്ങനെ ഉള്ളവരെ ഒന്നും എനിക്ക് ഇഷ്ട്ടം അല്ല. എന്നോട് കള്ളം പറയുന്നവരേയും. സഞ്ജു ഇത് രണ്ടും ചെയ്തു. പോ എന്നോട് കൂടാൻ വരേണ്ട പോ. "
എലിസബത്ത് കരഞ്ഞു കൊണ്ട് പറഞ്ഞു. സഞ്ജു എന്ത് പറയും എന്ന് അറിയാതെ കുഴങ്ങി. വന്ന സമയം മുതൽ എലിസബത്തിന്റെ പല ഭാവങ്ങളും കണ്ടെങ്കിലും എലിസബത്ത് ഇങ്ങനെ ദേഷ്യത്തോടെ പിണങ്ങി കിടന്ന് കൊണ്ട് കരയുന്നത് സഞ്ജു കണ്ടിട്ടില്ല. എങ്കിലും സഞ്ജു എന്തൊക്കെയോ പറഞ്ഞു എലിസബത്തിനോട് അടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.. എന്നാൽ അതൊന്നും എലിസബത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഒടുക്കം സഞ്ജു കളിയായി പറഞ്ഞു.
"എന്റെ ഏലി കുട്ടിക്ക് എന്നോട് പിണക്കം ആണെങ്കിൽ എനിക്കും എന്റെ ഏലികുട്ടിയോട് പിണക്കമാ. എന്റെ ഏലികുട്ടിക്ക് എന്നോട് ഉള്ള പിണക്കം മാറുന്നത് വരെ ഞാനും പിണക്കത്തിലാ "
അതും പറഞ്ഞു സഞ്ജു എലിസബത്തിനെ നോക്കാതെ തിരിഞ്ഞു കിടന്നു.
കുറച്ചു സമയം രണ്ട് പേരും അതുപോലെ കിടന്നു. അപ്പോഴും എലിസബത്തിന്റെ തേങ്ങൽ കേൾക്കാമായിരുന്നു.
കുറച്ചു സമയം കഴിഞ്ഞു രണ്ട് പേരും ഒരു പോലെ ഒരേ സമയം തിരിഞ്ഞു നോക്കി. എലിസബത്ത് തന്നെ നോക്കുന്നത് കണ്ട സഞ്ജു മെല്ലെ ചിരിച്ചുകൊണ്ട് ഒച്ച ഉണ്ടാക്കാതെ എലിസബത്തിന്റെ അടുത്തേക്ക് നീങ്ങി കിടന്നു.
സഞ്ജു മെല്ലെ എലിസബത്തിന്റെ പുറത്ത് തഴുകി. അപ്പോൾ എലിസബത്ത് പറഞ്ഞു.
"സഞ്ജു..എന്നെ തോടേണ്ട എന്ന് പറഞ്ഞില്ലേ ..അവിടെ അടങ്ങി കിടന്നൊ.. "
"അങ്ങനെ ഇപ്പോൾ അടങ്ങി കിടക്കുന്നില്ല.
💬 Comments
View all comments