0%

Chapter Title : പ്രണയ സാഫല്യം 2 [VaSco]

Author : VaSco Read All Parts 22K

ഒരിക്കലും ഒരു ബുദ്ധിമുട്ട് അല്ല.. മോള് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ വരുമ്പോൾ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അല്ലേ ഞാൻ നോക്കേണ്ടത്..." "ഓഹ്! താങ്ക്സ് അങ്കിൾ. ഞാൻ വരുന്നത് അങ്കിളിന് ബുദ്ധിമുട്ട് ആകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ എല്ലാ പേടിയും പോയി. അങ്കിൾ ആള് സ്വീറ്റ് ആണ്. അതുകൊണ്ട് അങ്കിളിന്റെ കൂടെ എനിക്ക് സന്തോഷത്തോടെ കഴിയാം " ജൂലി പറഞ്ഞത് കേട്ട് കൃഷ്ണ പ്രസാദിന് സന്തോഷം ആയി. അയാൾ ചിരിച്ചു. എന്നിട്ട് ചോദിച്ചു. " മോള് തനിച്ചാണോ വന്നത്..?" "അതേ അങ്കിൾ. ഞാൻ തനിച്ചാണ് വന്നത്. പിന്നെ ഇവിടെ അങ്കിൾ കാത്തു നിൽക്കും എന്ന് സഞ്ജു ചേട്ടൻ പറഞ്ഞത് കൊണ്ട് എനിക്ക് പേടി ഉണ്ടായില്ല. . " ജൂലി ചിരിയോടെ പറഞ്ഞു. "ശരി. വാ. നമുക്ക് പോകാം. മോളുടെ ബേഗ് ഇങ്ങ് തന്നേക്ക്. ഞാൻ എടുത്തോളാം. " "അതൊന്നും വേണ്ട അങ്കിൾ. ഞാൻ എടുത്തോളാം. അങ്കിൾ എന്തിനാ വെറുതെ എന്റെ ഭാരം ചുമക്കുന്നത്.?" "മോളുടെ ഒരു ബേഗ് എടുക്കുന്നത് അത്രയും ഭാരം ആണോ...? " "ഞാൻ ഒരു പെണ്ണല്ലേ അങ്കിൾ. അപ്പോൾ അതിന്റെ ഭാരം കാണില്ലേ..? " അങ്ങനെ പറഞ്ഞുകൊണ്ട് ജൂലി ചിരിച്ചു. അപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു. "എന്നാൽ ശരി മോള് വാ. ഹാ!. പിന്നെ മോളെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ഇവിടേക്ക് വന്നത് എന്റെ പഴയ സ്കൂട്ടറിൽ ആണ് . അതുകൊണ്ട് ഞാൻ മോൾക്ക് ഒരു ഓട്ടോ വിളിച്ചു തരാം. മോൾ അതിൽ കയറി എന്റെ

💬 Comments

View all comments