Chapter Title : പ്രണയ സാഫല്യം 4 [VaSco]
ബുള്ളറ്റ് പാർക്ക് ചെയ്തു വന്ന എലിസബത്ത് സഞ്ജുവിന്റെ ട്രോളി ബേഗ് ഇടത് കൈയിൽ എടുത്തുകൊണ്ട് വലതു കൈ സഞ്ജുവിന്റെ അരയിലൂടെ ചുറ്റിപ്പിടിച്ചു. പിന്നെ മുന്നോട്ട് നടന്നു. എന്നിട്ട് സഞ്ജുവിനോട് പറഞ്ഞു. " ഇത്രയും സമയം സഞ്ജു എന്റെ അരയിൽ കൈ ചുറ്റിയല്ലേ പിടിച്ചത്. ഇനി ഞാൻ സഞ്ജുവിനെ അങ്ങനെ പിടിച്ചു നടക്കട്ടെ. കാണുന്നവർ എല്ലാം കാണട്ടെ മനസ്സിലാക്കുന്നവർ എല്ലാം മനസ്സിലാക്കട്ടെ നമ്മൾ കാമുകി കാമുകന്മാർ ആണെന്ന്. " അതും പറഞ്ഞു എലിസബത്ത് ചിരിച്ചു. എലിസബത്തിനെ പരിചയം ഉള്ള ചിലർ എലിസബത്തിനെയും സഞ്ജുവിനെയും നോക്കി ചിരിച്ചു. അവരോടെല്ലാം സഞ്ജു തന്റെ ബോയ് ഫ്രണ്ട് ആണെന്നും സഞ്ജു ഇനി ഇവിടെ തന്നോടൊപ്പം ആണ് താമസിക്കാൻ പോകുന്നത് എന്നും ഒട്ടും മടിയില്ലാതെ ചിരിയോടെ എലിസബത്ത് പറഞ്ഞു. അത് കേട്ടവരൊക്കെ സഞ്ജുവിനെ നോക്കി ചിരിച്ചു. ചിലർ സഞ്ജുവിനെ നോക്കി ഭാഗ്യവാൻ എന്നും. ചിലർ ആ പയ്യന്റെ കഷ്ട്ടകാലം എന്നും മെല്ലെ പിറുപിറുത്തു. എലിസബത്ത് തന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് സഞ്ജുവിനെ അകത്തേക്ക് ക്ഷണിച്ചു. "വാ സഞ്ജു വാ. ഇതാണ് എന്റെ ഫ്ലാറ്റ്. ഇനി സഞ്ജുവിന്റെയും ഫ്ലാറ്റ്. നമ്മൾ ഒരുമിച്ചു ഒരു സ്വർഗത്തിൽ എന്ന പോലെ ഇവിടെ കഴിയും. ഒരു കട്ടുറുമ്പുകളെയും നമ്മുടെ ഈ സ്വർഗത്തിൽ വരാൻ അനുവദിക്കില്ല ഞാൻ . " അങ്ങനെ പറഞ്ഞുകൊണ്ട് എലിസബത്ത് സഞ്ജുവിന്റെ കൈയിൽ നിന്ന് കുപ്പിയുടെ കവർ വാങ്ങി അവിടെയുള്ള ഡൈനിങ് ടേബിളിൽ വെച്ചു. എന്നിട്ട് പോയി വാതിൽ പൂട്ടിയിട്ട് വന്നു. സഞ്ജു അവിടെ നിന്നുകൊണ്ട് ആ ഫ്ലാറ്റ് ആകെ ഒന്ന് നോക്കി. എലിസബത്ത് പോയി സഞ്ജുവിനെ കെട്ടിപിടിച്ചുകൊണ്ട് സഞ്ജുവിന്റെ ചുണ്ടിൽ മെല്ലെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു. "ഇത് സഞ്ജു ആദ്യമായി എന്റെ ഫാറ്റിൽ താമസിക്കാൻ വന്നതിന്റെ സന്തോഷത്തിന്." അങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് എലിസബത്ത് സഞ്ജുവിന്റെ കൈയിൽ പിടിച്ചു. "ഇവിടെ വന്ന് ഇരിക്ക് സഞ്ജു." എന്ന് പറഞ്ഞു എലിസബത്ത് സഞ്ജുവിന്റെ കൈയിൽ പിടിച്ചിട്ട് വലിച്ചു കൊണ്ട് പോയി അവിടെയുള്ള സോഫയിൽ ഇരുത്തി. അതിന് ശേഷം സഞ്ജുവിന്റെ അടുത്ത് തന്നെ ഇരുന്നിട്ട് സഞ്ജുവിന്റെ കൂളിംഗ് ഗ്ലാസ് എടുത്തു തന്റെ
💬 Comments
View all comments