Chapter Title : പ്രണയ സാഫല്യം 6 [VaSco]
ഇവിടെ അങ്കിളിന്റെ കൂടെ താമസിക്കണം. എന്റെ മോന് ഉള്ളത് പോലെ എന്റെ എല്ലാത്തിനും മോൾക്കും ഒരു അവകാശം ഉണ്ടാകും. മോള് ഇപ്പോൾ ഭക്ഷണം കഴിച്ചിട്ട് സുഖമായി കിടന്ന് ഉറങ്ങ്. നാളെ മുതൽ മോള് നേരത്തെ പറഞ്ഞത് പോലെ മോളുടെ എന്ത് ആവശ്യത്തിനും ഞാൻ കൂടെ ഉണ്ടാകും മോളുടെ അങ്കിൾ ആയി. മോള് പറഞ്ഞ പോലെ എന്തും തുറന്ന് പറയാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട് ആയി. മോളുടെ ബെസ്റ്റ് ഫ്രണ്ട് ആയി. അതിൽ കൂടുതൽ ഒന്നും ഇനി മോളുടെ മനസ്സിൽ ഉണ്ടാകരുത്. ഉണ്ടാകാൻ പാടില്ല. മോൾക്ക് നല്ലൊരു ഭാവിയുണ്ടാകും. അതുകൊണ്ട് അത് നേടും വരെ. മോളുടെ ലക്ഷ്യത്തിൽ എത്തുംവരെ മോള് എല്ലാം മറന്നു ഇവിടെ എന്നോട് ഒപ്പം ഉണ്ടാകണം. മോൾക്ക് ഇഷ്ടം ആണെങ്കിൽ അതിന് ശേഷവും. ഇനി ഇപ്പോൾ നടന്നത് മോൾക്ക് മറക്കാൻ ആകുന്നില്ലെങ്കിൽ...! മോള് എല്ലാം മറക്കും വരെ മോളുടെ മുന്നിൽ നിന്ന് അങ്കിൾ എങ്ങോട്ടെങ്കിലും മാറി നിന്നോളാം. എന്നിട്ട് മോൾക്ക് ഇവിടെ സഹായത്തിനു ഏതെങ്കിലും നല്ലൊരു ചേച്ചിയെ ഇവിടെ നിർത്താം. " കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി പൊട്ടിക്കരഞ്ഞു. കൃഷ്ണ പ്രസാദ് അവളുടെ മുടിയിലൂടെ തഴുകി അവളെ ആശ്വസിപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റ് റൂമിലേക്ക് പോയി. കൃഷ്ണ പ്രസാദ് അടുക്കളയിലേക്കും. അന്ന് രാത്രി കൃഷ്ണ പ്രസാദ് കുറേ നിർബന്ധിച്ചാണ് ജൂലി ഭക്ഷണം കഴിച്ചത്. അതിന് ശേഷം അവർ ഇരുവരും സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു. "വാ മോള് എഴുനേൽക്ക്. സമയം ഒരുപാട് ആയി. മോള് പോയിട്ട് ഉറങ്ങിക്കോ."
💬 Comments
View all comments