Chapter Title : പ്രണയ സാഫല്യം 6 [VaSco]
ജൂലി മെല്ലെ എഴുന്നേറ്റു കൃഷ്ണ പ്രസാദ് അവളേയും കൊണ്ട് അവൾക്കായി പറഞ്ഞു വെച്ച റൂമിൽ പോയി. അവിടെ കിടക്കയിൽ പുതിയ കിടക്ക വിരി വിരിച്ച ശേഷം ജൂലിയുടെ കൈ പിടിച്ചു കിടക്കയിൽ അവളെ കിടത്തി. ഒരു പുതപ്പ് എടുത്ത് അവളെ പുതപ്പിച്ച ശേഷം അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു. "മോള് ഒന്നും പേടിക്കേണ്ട. മോൾക്ക് എന്തിനും മോളുടെ കൂടെ ഈ അങ്കിൾ ഉണ്ട് . അങ്കിൾ അപ്പുറത്തെ മുറിയിൽ ഉണ്ടാകും. അങ്കിൾ മുറിയുടെ വാതിൽ ചാരില്ല. മോൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തും അങ്കിളിനെ വിളിക്കാം. മോള് ഉറങ്ങിക്കോ. ഗുഡ് നൈറ്റ് മോളെ." "ഗുഡ് നൈറ്റ് അങ്കിൾ. " കരച്ചിൽ അടക്കി പിടിച്ചാണ് ജൂലി അത് പറഞ്ഞത്. അയാൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. കൃഷ്ണ പ്രസാദ് പോയ ഉടനെ ജൂലി പുതപ്പ് കടിച്ചു പിടിച്ചുകൊണ്ട് തേങ്ങികരഞ്ഞു. അവൾ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞു. ഇല്ല. എനിക്ക് അങ്കിളിനെ വേണം. ഇത്രയും നല്ലൊരു അങ്കിളിനെ വിട്ട് ഞാൻ എവിടേയും പോകില്ല. ഞാൻ ഇവിടെ തന്നെ കഴിയും അങ്കിളിന്റെ കൂടെ. ഞാൻ ഇനി ഒരിക്കലും അങ്കിളിനെ വേദനിപ്പിക്കില്ല. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അതിനേക്കാൾ ഏറെ സങ്കട പെരുമഴ ആയിരുന്നു ഇരുവരുടേയും ഉള്ളിൽ. എത്ര സമയം കഴിഞ്ഞിട്ടും ഇരുവർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ആ സമയം നല്ലൊരു ഇടി ഉണ്ടായി. ജൂലി പേടിച്ചുകൊണ്ട് എഴുനേറ്റ് കൃഷ്ണ പ്രസാദിന്റെ റൂമിലേക്ക് പോയി. "എന്താ മോളെ ഉറക്കം വരുന്നില്ലേ..? അത് സ്ഥലം മാറി കിടന്നത് കൊണ്ടായിരിക്കും. മോള് പോയി
💬 Comments
View all comments