0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

അങ്കിളിന് തോന്നിയത് . ..?  എന്നിട്ടും  അങ്കിൾ  പറയുന്നു  ഞാൻ  കുറുമ്പ്  പറയുന്നു  എന്ന്.  ഇനി  ഞാൻ  കുറുമ്പ്  പറയുകയല്ല  കാണിക്കുകയാ  ചെയ്യുക. "

"എന്ത്  കുറുമ്പ്...? "

"അതൊക്കെയുണ്ട്  അങ്കിൾ  കണ്ടോ..  ഞാൻ  പറയുന്നില്ല.  പറഞ്ഞാൽ  അതിന്റെ  രസം  പോകും. "

എന്റെ  ദൈവമേ.. ഈ  കുറുമ്പി പെണ്ണ്  എന്തൊക്കെയാ  ഇനി  കാണിക്കാൻ  പോകുന്നത്.  കണ്ടറിയണം.  കൃഷ്ണ പ്രസാദ്  മനസ്സിൽ പറഞ്ഞു.

അപ്പോഴേക്കും  പുട്ടും കടലയും വന്നു.  അതും കഴിച്ച് പുറത്ത് ഇറങ്ങിയപ്പോൾ ജൂലി പറഞ്ഞു.

"വാ  അങ്കിൾ  ഇനി നമുക്ക്  സിനിമയ്ക്ക്  പോകാം. "

"മോൾക്ക്  സിനിമ  കാണണം  എന്ന്  നിർബന്ധം  ആണോ..?"

"ഉം  ആണ്.  എനിക്ക്  ഇന്ന് തന്നെ  സിനിമ കാണണം. "

"ശരി. എന്നാൽ  നമുക്ക്  രാത്രിയിൽ  പോകാം. ഇപ്പോൾ അങ്കിളിന് ഒട്ടും  സമയം ഇല്ല. അല്ലെങ്കിൽ വൈകുന്നേരം പോകാം. പോരെ. "

'"പിന്നെ ഞാൻ ഇപ്പോൾ  എന്ത്  ചെയ്യും. .  എന്നാൽ ഞാൻ അങ്കിളിന്റെ  കൂടെ  ഓഫീസിൽ  വന്ന്  ഇരിക്കാം.  "

"അയ്യോ.  അത് എന്തായാലും  വേണ്ട.  അവിടെ  വരുന്നവരും  പോകുന്നവരും  ഓരോന്ന് ചോദിക്കും. പിന്നെ  അതിന് മറുപടി പറയാൻ  മാത്രമേ  സമയം കിട്ടു. "

"പിന്നെ ഞാൻ  എന്ത് ചെയ്യും  അങ്കിൾ.  അങ്കിൾ  ഇന്ന്  ലീവ്  എടുക്ക്. നമുക്ക് ഇന്ന്  അടിച്ചു പൊളിക്കാം. ...? "

"അത് പറ്റില്ല മോളെ. അങ്കിളിനു ഇന്ന് ഉച്ചവരെ  പോയേ പറ്റു.  അതുവരെ

ഇവിടെ നല്ലൊരു ലൈബ്രറി ഉണ്ട്.  മോള്  അവിടെ പോയി ബുക്ക്‌  വായിച്ചിരിക്ക്.  അപ്പോഴേക്കും  അങ്കിൾ  ജോലിയൊക്കെ  തീർത്തിട്ട് വരാം."

💬 Comments

View all comments