Chapter Title : പ്രണയ സാഫല്യം 9 [VaSco]
"എനിക്കെങ്ങും വയ്യ ലൈബ്രറിയിൽ പോയിരിക്കാൻ. ഒന്നാമതെ എനിക്ക് ഈ അറിയാത്ത ആളുകളുടെ മുന്നിൽ പോയി ബുക്ക് വായിക്കുന്നത് ഇഷ്ട്ടമേ അല്ല. അപ്പോഴാ. ഏതോ ഒരു ലൈബ്രറിയിൽ പോയി ഇരുന്ന് ഒട്ടും അറിയാത്ത ആളുകളുടെ നടുവിൽ ഇരുന്ന് ബുക്ക് വായിക്കുന്നത്.."
"പിന്നെ മോള് എന്ത് ചെയ്യും.. എന്നാ മോള് ഷോപ്പിംഗിന് പോയിക്കോ. എത്ര പണം വേണേലും അങ്കിൾ തരാം. "
"പണം തന്ന് എന്നെ ഒഴിവാക്കുകയാണല്ലേ...? അങ്കിളിനു എന്നെ അത്രയേ ഇഷ്ട്ടം ഉള്ളൂ അല്ലേ..? എന്നാൽ ശരി ഞാൻ പോയിക്കോളാം. ഞാൻ അങ്കിളിനെ ശല്ല്യം ചെയ്യുന്നില്ല.."
ജൂലി കൃഷ്ണ പ്രസാദിന്റെ കണ്ണിൽ നോക്കി പറഞ്ഞു. ആ സമയം ജൂലിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട് കൃഷ്ണ പ്രസാദിനും സങ്കടം വന്നു.
അതും പറഞ്ഞു ജൂലി ഇറങ്ങി നടന്നു.
"മോളെ നിൽക്ക്. ജൂലി മോളെ.. ജൂലി." എന്ന് പറഞ്ഞു കൃഷ്ണ പ്രസാദ് പുറകെ നടന്നു. ജൂലിയുടെ കൈയിൽ പിടിച്ചു നിർത്തി. ജൂലിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
അത് കണ്ട് സങ്കടം സഹിക്കാൻ ആവാതെ കൃഷ്ണ പ്രസാദ് ആ കണ്ണീർ തുടച്ചിട്ട് പറഞ്ഞു.
"മോളെ. കരയല്ലേ. അങ്കിൾ വരാം. മോളുടെ കൂടെ എവിടെ വേണേലും വരാം പോരെ. പക്ഷെ ആദ്യം അങ്കിളിന്റെ ഓഫീസിൽ ഒന്ന് പോകണം. എന്നിട്ട് അങ്കിൾ ലീവ് എടുക്കാം . അതിന് ശേഷം നമുക്ക് എവിടെ വേണേലും പോകാം. മോള് ഒരിക്കലും അങ്കിളിനു ഒരു ശല്യം അല്ല. . മോളെ അങ്കിളിന് ഒരുപാട് ഒരുപാട് ഇഷ്ട്ടമാ.. മോള് വാ വന്ന് ബൈക്കിൽ കയറ്. ദേ മോള് പറഞ്ഞിട്ട അങ്കിൾ
💬 Comments
View all comments