Chapter Title : പ്രണയ സാഫല്യം 9 [VaSco]
തന്നെ അവളോട് പറഞ്ഞോളും. അതും നമ്മുടെ വിവാഹത്തിന് മുൻപ് തന്നെ. "
എലിസബത്ത് പറയുന്നത് കേട്ട് സഞ്ജുവിന് സങ്കടം തോന്നി. സഞ്ജു എലിസബത്തിനെ നോക്കി
" സഞ്ജു എന്താ ഇങ്ങനെ എന്നെ ഇങ്ങനെ നോക്കുന്നത്.
എന്റെ മോള് ജൂലി നമ്മുടെ വിവാഹത്തിന് സമ്മതിക്കുമോ.. എന്ന് സഞ്ജുന് സംശയം ഉണ്ടോ..?
സഞ്ജു സംശയിക്കേണ്ട അവൾ സമ്മതിക്കും.. മുൻപ് തന്നെ അവൾ എന്നെ കൊണ്ട് വേറെ വിവാഹം കഴിപ്പിക്കാൻ ഒരുപാട് ശ്രമിച്ചതാ. ഞാൻ സമ്മതിക്കാഞ്ഞിട്ട..അന്ന് ഞാൻ സമ്മതിച്ചിരുന്നെങ്കിൽ എനിക്ക് എന്റെ സഞ്ജുവിനെ കിട്ടില്ലായിരുന്നു. സഞ്ജുവിനെ എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാ.. "
അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് വീണ്ടും ചിരിച്ചു. എന്നിട്ട് തുടർന്നു.
" ഇപ്പോൾ അവൾ
നമ്മുടെ പ്രേമത്തെ കുറച്ചു
അറിഞ്ഞാൽ ഉണ്ടല്ലോ സഞ്ജു . അവൾക്ക് ഒരുപാട് സന്തോഷം ആകും... അവൾ ഓടി വന്ന് നമ്മുടെ വിവാഹം നടത്തും. അപ്പോൾ പിന്നെ വിവാഹത്തിന് മുൻപ് നമുക്ക് പ്രേമിച്ചു നടക്കാൻ സമയം ഉണ്ടാവില്ല.. "
അങ്ങനെ പറഞ്ഞ ശേഷം എലിസബത്ത് നാണത്തോടെ എന്നപോലെ സഞ്ജുവിനെ നോക്കി ചിരിച്ചു. എന്നാൽ ആ വാക്കുകളൊക്കെ സഞ്ജുവിന്റെ ഉള്ളിൽ തീക്കനൽ കൊട്ടിയിടുന്നതിനു തുല്യമായിരുന്നു. ജൂലിയുടെ പേര് കേട്ടപ്പോൾ സഞ്ജുവിന് സങ്കടം ആയി. ഇനി ഒരിക്കലും അവളെ തനിക്ക് കെട്ടാൻ പറ്റില്ല എന്ന് ഓർത്തപ്പോൾ സഞ്ജുവിന്റെ മനസ്സ് തേങ്ങി.
"സഞ്ജു എന്താ ഒന്നും മിണ്ടാത്തത്. "
"ഏയ്! ഒന്നും ഇല്ല. ഞാൻ വെറുതെ......"
"എന്ത് വെറുതെ... സഞ്ജു എന്താ ആലോചിക്കുന്നത്..? "
"ഇല്ല. ഒന്നുമില്ല. ഞാൻ ഒന്നും ആലോചിച്ചില്ല."
"എന്നാൽ പറ. ഞാൻ ഇപ്പോൾ
💬 Comments
View all comments