Chapter Title : പ്രണയ സാഫല്യം 9 [VaSco]
എന്താ പറഞ്ഞു നിർത്തിയത്..സഞ്ജു പറ ഞാൻ കേൾക്കട്ടെ."
"അത്.. അത്... നമ്മുടെ വിവാഹം."
"അത് തന്നെ..... നമ്മുടെ വിവാഹം. എന്നിട്ടും അതിന്റെ ഒരു സന്തോഷവും സഞ്ജുവിന്റെ മുഖത്തു കാണുന്നില്ലല്ലോ.. അതോ സഞ്ജു നമ്മുടെ ആദ്യ രാത്രിയെ കുറച്ചു ആലോചിക്കുകയാണോ..? അതൊക്കെ ഇന്നലെ കഴിഞ്ഞില്ലേ... ഇനി നമുക്ക് നമ്മുടെ രണ്ടാമത്തെ രാത്രി ആഘോഷിക്കാം.."
അതും പറഞ്ഞു എലിസബത്ത് ചിരിച്ചു. പക്ഷെ സഞ്ജു ചിരിച്ചില്ല. ഒന്നും മിണ്ടിയില്ല.
ഇതൊക്കെ അറിഞ്ഞാൽ ജൂലി തന്നെ വെറുക്കും. തന്നെ ഈ വീട്ടിൽ നിന്നും അടിച്ചിറക്കും. ചിലപ്പോൾ അവൾ തന്നെ കൊന്നെന്നും വരും.. അതായിരിക്കും അവൾ ചെയ്യുക. സഞ്ജുവിന് തോന്നി.
"കണ്ടോ.. കണ്ടോ.. ഞാൻ ഇത്രയും പറഞ്ഞിട്ടും സഞ്ജു ഒന്ന് ചിരിച്ചത് പോലും ഇല്ലല്ലോ...
സഞ്ജുവിന്റെ വീട്ടുകാരെ ഓർത്താണോ. അവരെ ഓർത്ത് സഞ്ജുവിന് പേടി തോന്നുന്നുണ്ടോ ...? എന്നാൽ അത് ഓർത്ത് സഞ്ജു പേടിക്കേണ്ട. അതിനൊക്കെ വഴിയുണ്ട് . ആദ്യം ഇങ്ങനെ പ്രേമിച്ചു പ്രേമിച്ചു നടന്നു ഒടുക്കം നമുക്ക് കല്യാണവും കഴിച്ച് ഒരു മൂന്നോ നാലോ കുഞ്ഞുങ്ങൾ ഒക്കെ ആയ ശേഷം സഞ്ജുവിന്റെ വീട്ടിൽ പറഞ്ഞാൽ മതി. അപ്പോൾ പിന്നെ അവർ എന്തായാലും സമ്മതിക്കും. "
അതും പറഞ്ഞു എലിസബത്ത് ചിരിച്ചു. എലിസബത്തിന്റെ ചിരി കൊലച്ചിരി ആയി സഞ്ജുവിന് തോന്നി.
അപ്പോഴേക്കും അവിടേക്ക് വെയിറ്റർ വന്നു . കഴിക്കാൻ വേണ്ടതൊക്കെ എലിസബത്ത് തന്നെ ഓർഡർ കൊടുത്തു.
അപ്പോഴും എലിസബത്ത് പറഞ്ഞതൊക്കെ കേട്ട് സഞ്ജുവിന്റെ കിളി പോയിരിക്കയായിരുന്നു. ആ കിളികൾ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നപോലെ.
വെയിറ്റർ ഓർഡർ എടുത്തു പോയ ഉടനെ എലിസബത്ത് പറഞ്ഞു.
💬 Comments
View all comments