Chapter Title : പ്രണയ യക്ഷി 2 [നിത]
പ്രമപൂർവ്വം നോക്കി ഒപ്പം അവിടേ പാലപ്പൂവിന്റെ നറുമണം പരന്നു..
,, വേദാ
,, ഉം
,,നിന്നക്ക് കിട്ടുന്നുണ്ടാ പാല പൂവിന്റെ മണം
അവൾ ഒന്നുകൂടി ശ്വാസം എടുത്തു വലിച്ചു ഒപ്പം അവൾ അറിഞ്ഞു രൂക്ഷമായ പാലപ്പൂവിന്റെ മണം.. ഇത്തവണ പേടിച്ചത് വേദയാണ്. അവൾ അവനേ കെട്ടിപിടിച്ച് കിടന്നുു.. മെല്ലെ അവരേ നിദ്രദേവി കവർന്നു...
പിറ്റേന്ന് കാലത്ത് ആദിക്ക് ചായയും മായി വന്ന അവന്റെ അമ്മ കാണുന്നത് ആദിയുടെ നെഞ്ചിൽ തല വെച്ച് അവന്നേ വാരി പുണർന്ന് കിടക്കുന്ന വേദയേ ആണ്.. ആ കാഴ്ച്ച കണ്ടതും ഒരു തരിപ്പ് കെറിയങ്കിലും പിന്നേ മെല്ലെ അത് ഒരു പുഞ്ചിരിയിലേക്ക് മാറി..
നിഗൂഡമായ ഒരു ചിരിയോടേ അവൾ വേദയേ വിളിച്ചു..
,, ദേവകി അമ്മായി മോണിങ്ങ്..
അപ്പഴാണ് വേദക്ക് താൻ ആദിയുടേ മുറിയിലാണന്നും. അവന്റെ മാറിലാ കിടക്കുന്നത് എന്നും ഒർമ്മ വന്നത്. അവൾ ചാടി എഴുന്നേറ്റു ഒരു ചമിയ ചിരിയോട് കൂടി.
,, എന്താ മോളേ കിടപ്പ് ഇവിടേക്ക് മാറ്റിയോ നീ..
,, അമ്മായി.... അത് ആദി... യേ..ട്ടന് ഇന്നലേ ഒറ്റക്ക് കടക്കാൻ പേടിയാണന്ന് പറഞ്ഞപ്പോ..
അവൾ കള്ളം പിടിച്ച കുട്ടിയുടേ പോലേ ദേവകിയേ നോക്കി..
ദേവകി ഒരു ആക്കിയ ചിരിയോട് കൂടി..
,,ആണോ അവന് പേടി തോന്നിയാ അവന്റെ അമ്മയേ അല്ലേ വിളിക്കേ്കേണ്ടത്. അലാതേ നീ ആണോ പേടി മാറ്റി കൊടുക്കുന്നത്..
,, അമ്മായി അത്..ഞ...
,, മതി ഇനി കിടന്ന് ഉരുളണ്ടാ കുറച്ച് നാളായി ഞാൻ കാണുന്നു ആദിയേ കാണുമ്പോ നിന്റെ കണ്ണിലേ തിളക്കം. ഇപ്പോ മോൾ ചെല്ല്
💬 Comments
View all comments